Pages

Thursday, May 29, 2014

ബ്ലേഡില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ബാങ്ക് വായ്പ


ബ്ലേഡില്കുടുങ്ങിയവരെ 
സഹായിക്കാന്ബാങ്ക് വായ്പ

mangalam malayalam online newspaperബ്ലേഡിലും മറ്റ് ബാങ്ക് ഇതര സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജീവിതം വഴിമുട്ടിയ പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചുവെന്ന് ആഭ്യന്തരമന്ത്രിരമേശ് ചെന്നിത്തല. ഇത്തരക്കാര്‍ക്ക് ബ്ലേഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ 50,000 രൂപ വരെ ബാങ്ക് വഴി സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്ക് ചെയര്‍മാന്‍മാരുടെ യോഗത്തില്‍ രൂപീകരിച്ച സബ്കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണിത്. ഇത്തരത്തില്‍ സഹായം ലഭിക്കേണ്ടതിന് അപേക്ഷകര്‍ വരുമാന സ്രോതസ്സ് മാത്രമാണ് ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് ബങ്കില്‍ നല്‍കേണ്ടതെന്നും ചെന്നിത്തല അറിയിച്ചു. കെഎസ്എഫ്ഇയും ബ്ലേഡ് പലിശയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറ്ഞ്ഞു.
ഓപറേഷന്‍ കുബേര വിജയകരമായാണ് തുടരുന്നത്. ഇന്നലെ വൈകിട്ട് ആറു മണി വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 7244 റെയ്ഡുകള്‍ സംസ്ഥാനത്തു നടന്നു. 1012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 586 പേര്‍ അറസ്റ്റിലായി. 3,47,70340 രൂപ പിടിച്ചെടുത്തു. കൂടാതെ വിദേശ കറന്‍സി, സ്വര്‍ണം, ബ്ലാങ്ക് ചെക്ക്, ആധാരം, മുദ്രാപത്രം തുടങ്ങിയവയും പിടിച്ചെടുത്തുവെന്ന് ചെന്നിത്തല പറഞ്ഞു.ഓപറേഷന്‍ കുബേരയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പോലീസിന് ലഭിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. വ്യക്തിവിരോധവും കുടിപ്പകയും തീര്‍ക്കാന്‍ നല്‍കുന്ന പരാതികള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്ക് ഇതര ഫൈനാന്‍സിംഗ് സ്ഥാപനങ്ങള്‍ക്കുനേരെയും നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങള്‍ ആര്‍ബിഐ മാനദണ്ഡം പാലിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മൈരേകാ ഫൈനാന്സിംഗ് സ്ഥാപനങ്ങളുടെ മറവില്നടക്കുന്ന ബ്ലേഡ് ഇടപാടുകളും വ്യാജചിട്ടി നടത്തുന്നവര്ക്കെതിരെയും നടപടിയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്ത്തു

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: