.കെ.എസ്.ആര്‍ .ടി.സി. ബസ്
നിര്‍ത്തുന്നില്ല; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
നാട്ടുകാരുടെ നിവേദനത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. പൂവണത്തുമൂട്ടില്‍
പുതുതായി സ്‌റ്റോപ്പ് അനുവദിച്ചിരുന്നു. ജീവനക്കാരുമായി ആലോചിക്കാതെയാണ് എം.ഡി. സ്‌റ്റോപ്പ്
അനുവദിച്ചതെന്ന കാരണത്താല്‍ ജീവനക്കാര്‍ ബസ് പുതിയ സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല.
തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും നാട്ടുകാരും
തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.
ജീവനക്കാര്‍ സര്‍വീസ് മുടക്കി പ്രതിഷേധസമരം നടത്തി.
പുതിയ രണ്ട് സ്‌റ്റോപ്പുകള്‍ പൂവണത്തുംമൂട്ടിലും കാഞ്ഞവയലിലും വരുന്നതോടെ സമയത്ത് ഓടിയെത്തുന്നതിലും സര്‍വീസ്് കാര്യങ്ങളിലും ബുദ്ധുമുട്ടുള്ളതായി ജീവനക്കാര്‍ പറഞ്ഞു. എം.ഡി.യുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം നടപടിയെടുക്കാമെന്നാണ് ജീവനക്കാരുടെ വാദം. എം.ഡി.യുടെ ഉത്തവ് ചില യൂണിയനുകള്‍ മനഃപൂര്വം പാലിക്കാത്തതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ സമയം വേണമെന്നാണ് ജിവനക്കാരുടെ ആവശ്യം. എം.ഡി.യുടെ ഉത്തരവ് പാലിക്കാതെ അനുവദിക്കപ്പെട്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നാല്‍ ശക്തമായ സമരം നടത്തുമെന്ന് പി.രാജീവ്, മാത്യു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment