മുല്ലപെരിയാർ ഡാം സുരക്ഷാനിയമം
സുപ്രീം കോടതി റദ്ദാക്കി
A five-judge constitution bench headed by Chief Justice R M Lodha directed the Kerala government not to implement the Kerala Irrigation and Water Conservation (Amendment) Act, 2006.

ഡാമിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മറികടക്കാനാണ് ഡാം സുരക്ഷാ നിയമം കൊണ്ടുവന്നതെന്ന് തമിഴ്‌നാട് വാദിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു. ചീഫ് ജസ്റ്റീര്‍ ആര്‍.എം ലോധ്യ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഭരണഘടനാ ബെഞ്ച്തരുമാനമെടുത്തിട്ടില്ല എന്നതാണ് കേരളത്തിന് ആശ്വാസമേകുന്നത്. ഡാമുമായി ബന്ധപ്പെട്ട
ഭരണഘടനാപരമായ കാര്യങ്ങളും കോടതി പരിശോധിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂര്‍
മഹാരാജാവും തമ്മില്‍ 1886ല്‍ ഒപ്പിട്ടതാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം
തിരുവിതാംകൂറും കൊച്ചി സംസ്ഥാനവും ലയിച്ച് തിരുകൊച്ചി വന്നു. ഇതോടെ, കരാറിന്റെ
സാധുതയില്ലാതായെന്നും കേരളം കോടതിയില്‍ വാദിച്ചിരുന്നു. സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവനുള്ള സുരക്ഷ സുപ്രീം
കോടതി വിധി നല്കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി
മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍
പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാര്‍ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. ഈ വിഷയത്തില്‍ സിപിഎം സ്വന്തം നിലയ്ക്ക് പ്രതിഷേധം നടത്തുമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് പൂര്‍ണ പിന്തുണയെന്ന് കേരളാ കോണ്‍ഗ്രസ് എം അറിയിച്ചു. കേരള നിയമസഭ പാസാക്കിയ ഡാംസുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിനുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നിതല്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും വി.എസ് പറഞ്ഞു.

രളത്തിന്റെ
ഡാം സുരക്ഷാ നിയം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ്
വി.എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത വിധിയാണ് സുപ്രീംകോടതിയില്‍
നിന്നുണ്ടയതെന്നത് കേരളത്തിന് കനത്ത ആഘാതമാണ്. റൂര്‍ക്കി,
ഡല്‍ഹി ഐ.ഐ.ടി.കള്‍ മുമ്പ് നടത്തിയ പഠനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന്
തെളിഞ്ഞതാണ്. ഭൂചലന മേഖലയിലാണ് ഡാം എന്നതിനാല്‍ തുടര്‍ചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക്
വലിയ ഭീഷണിയായി തുടരുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി
സൃഷ്ടിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ തീര്‍ത്തും നീതിരഹിതമായ വിധിയാണ് സുപ്രീം
കോടതിയില്‍ നിന്നുണ്ടായത്.
ഇനി പ്രശ്‌നത്തിനുള്ള പരിഹാരവും അതിനുള്ള സാധ്യതകളും നിയമവിദഗ്ധരും കക്ഷി രാഷ്ട്രീയഭേദമന്യേ ചര്‍ച്ച ചെയത് വിശകലനം ചെയ്യണം. അതനുസരിച്ച് മുന്നോട്ട് പോവുക മാത്രമാണ് നിലവിലുള്ള മാര്‍ഗം. സുപ്രീം കോടതിയുടെ സമ്പൂര്‍ണ വിധി പുറത്ത് വന്നാല്‍ മാത്രമേ മുന്നോട്ടുള്ള സാധ്യതകള്‍ വിശകലനം ചെയ്യാന്‍ സാധിക്കൂ എന്നും വി.എം സുധീരന്‍ പറഞ്ഞു.സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം വൈകീട്ട് ചേരുന്ന മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 117 കൊല്ലത്തെ പഴക്കമുള്ള ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ന്യായമാണ്. അത് വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധിയുടെ എല്ലാ വശങ്ങളും മനസ്സിലാക്കാതെ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. കേരളത്തിന്റെ ആശങ്ക പരിഗണിച്ചില്ലെന്നത് ദുഖകരമാണ്. ഡാം സുരക്ഷിതമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment