Pages

Tuesday, May 6, 2014

തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ റെയിൽവേ ജാഗ്രത പുലര്ത്തുന്നില്ലാ



തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന  കാര്യത്തി  റെയിൽവേ ജാഗ്രത പുലര്ത്തുന്നില്ലാ
                    സുരക്ഷ ഉറപ്പാക്കുന്നതില് ഇന്ത്യന് റെയില്വേമ വേണ്ടത്ര ജാഗ്രത പുലര്ത്തു ന്നില്ലെന്നതിന് മറ്റൊരു തെളിവാണ് മഹാരാഷ്ട്രയിലുണ്ടായ തീവണ്ടിയപകടം. അവിടെ കൊങ്കണ്പാവതയിലെ നിഡിയില് ദിവസാവന്ത്വാഡി പാസഞ്ചര് തീവണ്ടിയുടെ എന്ജി നും നാലു കോച്ചുകളും പാളംതെറ്റി ഒട്ടേറെപ്പേര് മരിക്കുകയും പലര്ക്കും  പരിക്കേല്ക്കു കയും ചെയ്തു. ചില കോച്ചുകള് തുരങ്കത്തിനുള്ളില് കുടുങ്ങി. അപകടസ്ഥലത്തേക്ക് എത്താന് വിഷമമായതിനാല് രക്ഷാപ്രവര്ത്തളനങ്ങള്ക്ക്  താമസവും തടസ്സവും നേരിട്ടു. രണ്ടാഴ്ചമുന്പ്ട രത്നഗിരിക്കുസമീപം ചരക്കുതീവണ്ടി പാളംതെറ്റിയിരുന്നു. പാളത്തിലുള്ള വിള്ളലാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമായതെന്നുപറയുന്നു. അപകടത്തെപ്പറ്റി റെയില്വേെ സുരക്ഷാ കമ്മീഷണര് അന്വേഷിക്കുമെന്ന് റെയില്വേ  ബോര്ഡ്് ചെയര്മാകന് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്ക്കും് പരിക്കേറ്റവര്ക്കും  റെയില്വേവമന്ത്രി മല്ലികാര്ജു ഖാര്ഗെ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അന്വേഷണവും സഹായവും പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ചുമതല തീര്ന്നു് എന്ന ഭാവമാണ് അധികൃതര്ക്ക്  പൊതുവെയുള്ളത്. അലസസമീപനം ഒരേ തരത്തിലുള്ള അപകടങ്ങള്തഒന്നെ ആവര്ത്തിങക്കാന് കാരണമാകുന്നു. ജനങ്ങള്ക്ക്ത എപ്പോഴും അപകടഭീതിയോടെ യാത്രചെയ്യേണ്ടിവന്നാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.

താരതമ്യേന പുതിയതായ പാതയില് തീവണ്ടി പാളംതെറ്റാനിടയായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണംതന്നെ ഉണ്ടാകണം. അന്വേഷണ റിപ്പോര്ട്ടി നനുസരിച്ച് തുടര്നനടപടികളും ഉണ്ടായാലേ, അപകടങ്ങള് ആവര്ത്തി ക്കാതിരിക്കൂ. ദൗര്ഭാാഗ്യവശാല്, ഇക്കാര്യത്തിലും കടുത്ത അനാസ്ഥയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകള് അപകടം ഒഴിവാക്കുന്നതിനായി സമര്പ്പി ക്കുന്ന ശുപാര്ശകകളില് മിക്കതും നടപ്പാക്കാറില്ല. അതുകൊണ്ടുതന്നെ, ഒരുവശത്ത് അന്വേഷണങ്ങളും മറുവശത്ത് അപകടങ്ങളും തുടരുന്ന സ്ഥിതിയാണുള്ളത്. സുരക്ഷിതത്വത്തിനായി പ്രത്യേക നിധിതന്നെ റെയില്വേത രൂപവത്കരിച്ചിട്ടുണ്ട്. എന്നിട്ടും, അത്യാധുനിക സംവിധാനങ്ങള് ഏര്പ്പെലടുത്തുകയും മനുഷ്യപ്പിഴവുകള് ഒഴിവാക്കുകയുംചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കാനാവാത്തത് ബന്ധപ്പെട്ട അധികൃതരുടെ താത്പര്യക്കുറവുകൊണ്ടാണെന്നേ കരുതാനാവൂ. വന് അപകടങ്ങള് ഉണ്ടായാല് എത്രയുംവേഗം സ്ഥലത്തെത്തി രക്ഷാപ്രവര്ത്തടനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യത്തിലും റെയില്വേനയുടെ സ്ഥിതി മെച്ചമല്ല. നിഡിയിലുണ്ടായ അപകടത്തിലും പരിമിതി വ്യക്തമായി. ഡിസംബറില് ആന്ധ്രപ്രദേശിലെ അനന്ത്പുരില് തീവണ്ടിക്കു തീപിടിച്ചപ്പോഴും രക്ഷാപ്രവര്ത്തഅനങ്ങള് മന്ദഗതിയിലായിരുന്നു.


കോച്ചുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്പ്പോ ലും വേണ്ടത്ര നിഷ്കര്ഷല പുലര്ത്താ ന് റെയില്േവ മടിക്കുന്നു. കോച്ചുകളുടെ കാലപ്പഴക്കം അനേകം അപകടങ്ങളുണ്ടാക്കി. അനന്ത്പുരില് തീവണ്ടിയുടെ .സി. കോച്ചിനാണ് തീപിടിച്ചത്. മൂന്നുമാസംമുന്പ്. തിരുവനന്തപുരം കൊച്ചുവേളിയില് തീവണ്ടിയുടെ ബോഗി ഷണ്ടിങ്ങിനിടെ തകര്ന്ന്തും അതിന്റെ കാലപ്പഴക്കംകൊണ്ടാണെന്ന് റിപ്പോര്ട്ടു ണ്ടായിരുന്നു. ഈയിടെ ചെന്നൈ സെന്ട്ര്ല് സ്റ്റേഷനില് തീവണ്ടിയിലുണ്ടായ ഇരട്ട സ്ഫോടനം രാജ്യത്തെയാകെ നടുക്കി. നേരത്തേ, ഭീകരര് തീവണ്ടികളിലോ റെയില്വേ് സ്റ്റേഷനുകളിലോ നടത്തിയ സ്ഫോടനങ്ങളില് ഒട്ടേറെപ്പേര് മരിച്ചു. തീവണ്ടികളില് യാത്രക്കാര് കൊള്ളയടിക്കപ്പെടുന്നത് ഇന്ത്യയില് സാധാരണമായിരിക്കുന്നു. സ്ത്രീകള് തീവണ്ടികളില് അപമാനിക്കപ്പെട്ട സംഭവങ്ങളും കുറവല്ല. ഇവയെല്ലാം കണക്കിലെടുത്തുള്ള സുരക്ഷാസംവിധാനമാണ് റെയില്വേ യില്നിാന്ന് യാത്രക്കാര് പ്രതീക്ഷിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകള്ക്കൊ പ്പം അധികൃതരുടെ ഇച്ഛാശക്തിയെയും ആശ്രയിച്ചിരിക്കുന്നു അതിന്റെ വിജയം. സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കില് ഇതരരംഗങ്ങളില്, റെയില്വേ  കൈവരിച്ച പുരോഗതിയെല്ലാം നിഷ്പ്രഭമാകും.

                                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: