Pages

Saturday, May 31, 2014

മാട്ടുപെട്ടിയിലും രാജമലയിലും വ്യാജ'തേന്‍'

മാട്ടുപെട്ടിയിലും രാജമലയിലും 
വ്യാജ'തേന്‍'

                 വ്യാജ തേന്‍ നിര്‍മാണ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ 80 ലിറ്റര്‍ വ്യാജ തേനും അനുബന്ധ സാധനങ്ങളും നശിപ്പിച്ചു. തേന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.പഴനി ബെത്ത നായക്കംപെട്ടി സ്വദേശി ബാലാജി(50), ട്രിച്ചി ദേവനായനേരി സ്വദേശി ദേവരാജ(41) എന്നിവരാണ്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌. മാട്ടുപ്പെട്ടി രാജമല, തുടങ്ങിയ സ്‌ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക്‌ വില്‍ക്കുന്നതിനായി വ്യാജമായി നിര്‍മിച്ചു വന്നിരുന്ന കേന്ദ്രത്തിലാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. പഴയ മൂന്നാറിലുള്ള ബസ്‌ സ്‌റ്റാന്‍ഡിലെ മുറിക്കുള്ളിലായിരുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്‌. ഇവിടെനിര്‍മിച്ച തേന്‍ കഴിച്ച്‌ കഴിഞ്ഞ ദിവസം അയല്‍വാസികളുടെ മൂന്ന്‌ പട്ടികള്‍ ചത്തിരുന്നു. തുടര്‍ന്ന്‌ പ്രകോപിതരായ നാട്ടുകാരാണ്‌ കേന്ദ്രത്തെപ്പറ്റി പോലീസില്‍ അറിയിച്ചത്‌.

                വ്യാഴാഴ്‌ച രാത്രിയില്‍ പോലീസ്‌ എത്തുമ്പോഴും പിടിയിലായ രണ്ടുപേരും തേന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ശര്‍ക്കര ഉരുക്കി മാര്‍ക്കറ്റില്‍ നിന്നും ശേഖരിക്കുന്ന ചീഞ്ഞ പഴങ്ങളും, ജീരകവും ഇട്ട്‌ തിളപ്പിച്ചാണ്‌ ഇവര്‍ തേന്‍ നിര്‍മിച്ചിരുന്നത്‌. ഈ തേനിന്‌ ഒര്‍ജിനല്‍ കളര്‍ ലഭിക്കുന്നതിനായി നാണയത്തുട്ടുകള്‍ ഇട്ട്‌ തിളപ്പിക്കും. തേനിന്റെ മിനുസം ലഭിക്കുന്നതിനായി നവസാരവും പൊടിച്ചു ചേര്‍ത്താണ്‌ വില്‍പനയ്‌ക്കായി തയാറാക്കിയിരുന്നത്‌. വനത്തിനുള്ളില്‍ നിന്നും ആദിവാസികള്‍ ശേഖരിക്കുന്നത്‌ എന്ന വ്യാജേനയാണ്‌ ഇവ കുപ്പിക്ക്‌ 200 മുതല്‍ 300 രൂപയ്‌ക്ക്‌വരെ സഞ്ചാരികള്‍ക്ക്‌ വില്‍ക്കുന്നത്‌. എസ്‌.ഐ: വി.ജെ മാനുവേലിന്റെ നേത്യത്വത്തില്‍ ഇന്നലെയും കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടത്തിയെങ്കിലും പോലീസ്‌ എത്തും മുന്‍പേ എല്ലാവരും രക്ഷപെട്ടിരുന്നു.

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: