നല്ലത് സർക്കാർസ്കൂൾ തന്നെ എന്ന തിരിച്ചറിവ്
രക്ഷിതാക്കൾക്ക് ഇനി എന്നാണു ഉണ്ടാവുക ?
കുട്ട്കളെ അൺ എയ്ഡഡ് സ്കൂളിൽ
വിട്ട് പഠിപ്പിച്ചത് കാരണം തകർന്നു പോയ പല
രക്ഷിതാക്കളെയും എനിക്ക് അറിയാം
. കടം വാങ്ങിയോ ആഭരണം
വിറ്റോ കുട്ടിയെഅൺ എയ്ഡഡ് സ്കൂളിൽ
ചേർത്ത ശേഷം
മുണ്ടുമുറുക്കിയുടുത്ത് ജീവിതത്തോട് മല്ലടിക്കുന്നവർ
ധാരാളമുണ്ട് . അടുത്തുള്ള പണക്കാരൻ
ചെയ്യുന്നത് കണ്ടു അത്
പോലെ ചെയ്യുന്ന പാവങ്ങളും
ഉണ്ട് . ഇവരാരും ചുറ്റുപാടും കാണുന്നില്ല
,നോക്കുന്നില്ല . "ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം.
എയ്ഡഡ് മേഖല 82 ശതമാനവും സർക്കാർ മേഖല
78.77 ശതമാനവും വിജയം നേടിയപ്പോൾ
അൺ എയ്ഡഡ്
മേഖലയിൽ 69.75 ശതമാനം
മാത്രമാണ് വിജയം! 755 സർക്കാർ സ്കൂളുകളുണ്ട്.
എയ‌്‌ഡഡ്
സ്കൂളുകളുമുണ്ട് 676 എണ്ണം. അൺ എയ്ഡഡ് സ്കൂളുകൾ
355 മാത്രം. വിദ്യാർത്ഥികളുടെ എണ്ണം
കൂടിയതിനാലല്ല വിജയശതമാനം കുറഞ്ഞതെന്ന് വ്യക്തം.
വിജയശതമാനത്തിലെ അന്തരം
ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്നതിലും
വലുതാണ്. അൺ
എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളുകളിൽ നൂറോ
അതിന് അടുത്തോ ആണ് വിജയശതമാനം.
ശരാശരി ശതമാനം മാത്രമാണ് 69.75.
അൺ എയ്ഡഡ്
മേഖലയിലെ പല സ്കൂളുകളിലും
വിജയ ശതമാനം 69 പോലുമില്ലെന്ന് വേണം അനുമാനിക്കാൻ.
ഭാരിച്ച പ്രവേശന ഫീസും ട്യൂഷൻ ഫീസുമൊക്കെ
നൽകി, നിലവാരമില്ലാത്ത അൺ
എയ്ഡഡ് സ്കൂളുകളിൽ എന്തിന്
കുട്ടികളെ പഠിപ്പിക്കുന്നുവെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കുട്ടികൾക്ക് മികച്ച
വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന മോഹം ഏത് രക്ഷിതാവിനുമുണ്ടാകും.
ആ മോഹം സഫലമാക്കാൻ എല്ലാ
അൺ എയ്ഡഡ്
സ്കൂളുകൾക്കും കഴിയില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
അൺ എയ്ഡഡ്
സ്കൂളുകളിൽ പഠിക്കുന്ന
കുട്ടികൾക്ക് ലഭിക്കുന്ന
അത്രയും ശ്രദ്ധ രക്ഷിതാക്കളിൽ
നിന്ന് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന
ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കാറില്ല.
എന്നിട്ടും മികച്ച വിജയ ശതമാനം
കരസ്ഥമാക്കാൻ സർക്കാർ മേഖലയ്ക്ക്
എന്തുകൊണ്ട് കഴിഞ്ഞുവെന്ന് ആലോചിക്കേണ്ടതാണ്.
ഏത് കച്ചവടത്തിന്റെയും ലക്ഷ്യം ലാഭം മാത്രമാണ്.
വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി
മാറിയപ്പോൾ ലക്ഷ്യം
ലാഭത്തിൽ മാത്രമായി
ചുരുങ്ങിപ്പോയത് സ്വാഭാവികം.ഫലമോ, അദ്ധ്യാപകർക്ക്
നൽകുന്നത് തുച്ഛമായ
ശമ്പളം. കൂലിപ്പണിക്ക് പോയാൽ ദിവസം
500 രൂപ കിട്ടുന്ന കേരളത്തിൽ
മാസം മൂവായിരമോ നാലായിരമോ
രൂപയ്ക്ക് പഠിപ്പിക്കാൻ മതിയായ
യോഗ്യതയുള്ളവരെ കിട്ടുമോ? യോഗ്യതയുള്ളവർ
നിവൃത്തികേട് മൂലം അദ്ധ്യാപകരാകാൻ
സന്നദ്ധരായാൽ തന്നെ
അവർ എത്ര
ആത്മാർത്ഥത കാണിക്കും?
കൂട്ടത്തോൽവി സംഭവിച്ച
അൺ എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു
മാസം ലഭിക്കുന്ന ശമ്പളം
എത്രയെന്ന് അന്വേഷിച്ചാൽ മനസിലാകും,
ചൂഷണത്തിന്റെയും ഗതികേടിന്റെയും സങ്കടകരമായ ഒരു ചിത്രം.
സർക്കാർ സ്കൂളുകളിലാവട്ടെ,
ആവശ്യത്തിലേറെ യോഗ്യതയുള്ളവരാണ് ഭൂരിഭാഗവും. ഡോക്ടറേറ്റ് നേടുന്നവരിൽ ഗണ്യമായ
ഒരു പങ്ക് ഇപ്പോൾ സർക്കാർ സ്കൂൾ അദ്ധ്യാപകരാണ്.
സർക്കാർ സർവീസിൽ
കയറിപ്പറ്റിയാൽ പതിവുള്ള
ആലസ്യത്തിന്റെ ബാധ മുമ്പ്
സർക്കാർ സ്കൂൾ അദ്ധ്യാപകരെയും
കലശലായി പിടികൂടിയിരുന്നു. എന്നാൽ, അൺ എയ്ഡഡ്
സ്കൂളുകൾ പെരുകുകയും
ഡിവിഷനുകൾ കുറയാൻ തുടങ്ങുകയും
ചെയ്തതോടെ ആശങ്കയിലായ അവർ ഇപ്പോൾ പ്രവേശനം
പോലും ഒരു ഉത്സവമാക്കി
ശരിക്കും ഒരു മത്സരത്തിലാണ്.
ഈ മത്സരത്തിൽ
അവരെ പിന്തള്ളാനുള്ള ത്രാണി
അൺ എയ്ഡഡ്
മേഖലയ്ക്ക് ഇല്ലെന്ന് വിളംബരം ചെയ്തിരിക്കുകയാണ്
ഇത്തവണത്തെ പരീക്ഷാഫലം.
മുറുക്കാൻ കട
പോലെ മുളച്ചുപൊന്തിയ അൺ
എയ്ഡഡ് സ്കൂളുകളിൽ കുട്ടികളെ
ചേർക്കുന്ന രക്ഷിതാക്കളിൽ ഭൂരിഭാഗവും
ഇടത്തരക്കാരാണ്. ദുരഭിമാനവും ഒരു പ്രേരണയാണെങ്കിലും,
കുട്ടികൾക്ക് പ്രാരംഭവിദ്യാഭ്യാസമെങ്കിലും
മെച്ചപ്പെട്ട രീതിയിൽ നൽകണമെന്ന മോഹമാണ് 'ഇംഗ്ളീഷ് മീഡിയം" എന്ന
പുറംപൂച്ചിന്റെ പടിവാതിലിൽ രക്ഷിതാക്കളെ
എത്തിക്കുന്നത്. ഇനി എങ്ങനെ
മലയാളം മീഡിയത്തിലേക്ക് കുട്ടിയെ മാറ്റുമെന്ന ആധി
സർവ്വ ചൂഷണങ്ങൾക്കും വഴങ്ങാൻ
അവരെ നിർബന്ധിതരാക്കുകയാണ്.
എന്തിന് ഈ ചൂഷണത്തിന്
നിന്നുകൊടുക്കണം? തകരാതെ നോക്കേണ്ടത് അവരവരുടെ കടമയാണ്.
നമ്മുടെ കുട്ടികളെ
നന്നായി പഠിപ്പിക്കണം എന്ന
കാര്യത്തിൽ
രണ്ട് അഭിപ്രായമില്ല
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment