Pages

Wednesday, May 28, 2014

മലയാളത്തിന്റെ കാവ്യ സൂര്യൻ ഒ.എന്‍.വി. കുറുപ്പിനു എണ്‍പത്തിമൂന്നാം പിറന്നാള്‍.


മലയാളത്തിന്റെ കാവ്യ സൂര്യ  .എന്.വി. കുറുപ്പിനു  എണ്പത്തിമൂന്നാം പിറന്നാള്.
എണ്പത്തിമൂന്നിന്റെ നിറവിലെത്തിയ മലയാളത്തിന്റെ കാവ്യസൂര്യന് സ്വസ്ഥി നേര്ന്ന് ശിഷ്യരും കാവ്യാസ്വാദകരും ഒത്തുകൂടി. പ്രിയപ്പെട്ട കവി .എന്.വി. കുറുപ്പിന്റെ കവിതകള് ചൊല്ലിയും ഗുരുവന്ദനം നടത്തിയും സദ്യയുണ്ടും കവിതകളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചും കവിയുടെ എണ്പത്തിമൂന്നാം പിറന്നാള്ദിനം ആഘോഷമായി മാറ്റുകയായിരുന്നു. .എന്.വി. പ്രതിഭാ ഫൗണ്ടേഷന്റെ ഉദ്ഘാടനവും നടന്നു.'.എന്.വി.കവിതയുടെ വികാസ പരിണാമങ്ങള്' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറോടെയാണ് പ്രതിഭാ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടികള് ആരംഭിച്ചത്. ഉച്ചയ്ക്ക് പാളയം ബസലിക്ക പാരിഷ് ഹാളില് ഒരുക്കിയ സദ്യയില് .എന്.വിയും ഭാര്യ സരോജിനിയും പങ്കെടുത്തിരുന്നു. സുഗതകുമാരി, വി.മധുസൂദനന് നായര്, കെ.ജയകുമാര്, എം..ബേബി എന്നിവരടക്കം ഒട്ടേറെ പ്രമുഖരും ചടങ്ങിനെത്തിയ ആസ്വാദകരും കവിയുടെ പിറന്നാള് സദ്യയുണ്ണാന് ഉണ്ടായിരുന്നു.
തുടര്ന്ന് കവികളും ഗായകരും അടക്കമുള്ളവര് .എന്.വി കവിതകള് ആലപിച്ചു. വൈകിട്ട് നടന്ന ഗുരുവന്ദനത്തിലും പ്രതിഭാ ഫൗണ്ടേഷന് ഉദ്ഘാടനത്തിലും കവി കുടുംബ സമേതം എത്തി. കവി വി. മധുസൂദനന് നായരാണ് ഗുരുവന്ദനം നടത്തിയത്. ഗുരുവിനായി രചിച്ച കവിത അവതരിപ്പിക്കുകയായിരുന്നു. 'സ്നേഹിച്ച് തീരാത്ത സൗമ്യ സൂര്യ, സ്വയം ഹോമിച്ച് തീരാത്ത കാവ്യ സൂര്യ' എന്ന് തുടങ്ങുന്ന കവിത അവസാനിക്കുന്നത് 'സ്വസ്തി ഹേ സൂര്യതേ സ്വസ്തി' എന്ന .എന്.വിയുടെ വരികള്തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള ആശംസയോടെയാണ്. മധുസൂദനന്നായരും കവി പ്രഭാവര്മ്മയും .എന്.വിയുടെ കാല്തൊട്ടു വണങ്ങി.
തുടര്ന്നാണ് .എന്.വി പ്രതിഭാ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങുകള് തുടങ്ങിയത്. ഉദ്ഘാടകയായ സുഗതകുമാരി വിളക്ക് തെളിയിക്കുന്നതിന് മുമ്പ് സദസ്സിലെത്തി കവിയുടെ അനുഗ്രഹം വാങ്ങി. സൈലന്റ്വാലി മുതല് ആറന്മുള വരെയുള്ള സമരങ്ങളില് മുന്നില്നിന്ന് നയിച്ചത് .എന്.വിയാണെന്ന് സുഗതകുമാരി പറഞ്ഞു. അസ്വസ്ഥതയുടെ കാലത്ത് .എന്.വി. യുടെ മുന്നറിയിപ്പുകളൊന്നും നമ്മള് കേള്ക്കാതെ പോകുകയാണ്. ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി അദ്ദേഹമെഴുതിയ ചരമഗീതം ആപത്ത് വരുന്നുണ്ടെന്ന മുന്നറിയിപ്പാണ്. മുന്നറിയിപ്പു കാണാതെ പോകരുതെന്നും സുഗതകുമാരി പറഞ്ഞു. ഇപ്പോഴും ഇത്രയും ചേതനയോടെ കവിയെ മലയാളിക്കു മുന്നില് നിര്ത്തിയ അദ്ദേഹത്തിന്റെ ഭാഗ്യവും ഐശ്വര്യവുമായ പത്നി സരോജിനിയെ വന്ദിക്കുന്നുവെന്നും സുഗതകുമാരി പറഞ്ഞു. 'കാലത്തിനുടയോനേ ഞങ്ങള് തന് കവി ഏറെക്കാലം ഇനി ഞങ്ങള്ക്കായി പാടുവാന് കല്പ്പിച്ചാലും' എന്ന് സ്വന്തം കവിത ചൊല്ലി ആശംസിച്ചാണ് കവയിത്രി പ്രസംഗം അവസാനിപ്പിച്ചത്. .എന്.വി. പ്രതിഭാ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും നിര്വഹിച്ചു. ഫൗണ്ടേഷന് ചെയര്മാന് കെ.ജയകുമാര് അധ്യക്ഷനായിരുന്നു. .എന്.വിയുടെ കവിതകളുടെ ആധികാരികമായ പഠനവും പരിപോഷണവുമാണ് ഫൗണ്ടേഷന്റെ പ്രധാന ഉദ്ദേശ്യമെന്ന് കെ.ജയകുമാര് പറഞ്ഞു. പിരപ്പന്കോട് മുരളി, എം..ബേബി എന്നിവര് സംസാരിച്ചു.

തുടര്ന്ന് പ്രശസ്ത ബംഗാളി കവി സുബോധ് സര്ക്കാര് 'സമകാലീന ഭാരതീയ കവിത' എന്ന വിഷയത്തില് പ്രഭാഷണം നടത്തി. .എന്.വിയുടെ വീട് എന്ന കവിതയിലെ ഇംഗ്ലീഷ് പരിഭാഷയിലെ വരികള് ചൊല്ലിയാണ് അദ്ദേഹം സംസാരിച്ചത്. സമയത്തെയും ദേശത്തെയും അതിജീവിക്കുന്നതാണ് .എന്.വിയുടെ കവിതകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ജയകുമാര് നിര്മ്മിച്ച .എന്.വിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്ശിപ്പിച്ചു. .എന്.വി. കുറുപ്പിന്റെ മധുമൊഴി ശുകബാലേ എന്ന പദത്തിന്റെ മോഹിനിയാട്ട ആവിഷ്കാരം കവിയുടെ മകള് ഡോ. മായദേവി കുറുപ്പ് അവതരിപ്പിച്ചു. തിരഞ്ഞെടുത്ത നാടക-സിനിമാ ഗാനങ്ങളുടെ ആലാപനം കൃഷ്ണചന്ദ്രന്, കാവാലം ശ്രീകുമാര്, ശ്രീറാം എന്നിവരുടെ നേതൃത്വത്തില് നടന്നു.

                                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: