Pages

Thursday, May 8, 2014

HEAVY RAINS LASH KERALA


കേരളത്തി കനത്ത മഴ തുടരുന്നു

                 കേരളതീരത്ത് ശക്തിപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കനത്ത മഴയും ദുരിതവും തുടരുന്നു. രണ്ടുദിവസമായി പേമരി തുടരുന്ന തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമനയാണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരം കടപുഴകിവീണ് മത്സ്യവ്യാപാരി പൂപ്പാലം സ്വദേശി യാക്കൂബ് (46) മരിച്ചു.അതിനിടെ, പ്രാഥമിക സഹായമെന്ന നിലയ്ക്ക് 110 കോടിയുടെ അടിയന്തര സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്നും നാളെയും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
mangalam malayalam online newspaper                 എറണാകുളം സൗത്ത് - നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ട്രാക്കില്‍ വെള്ളം കയറിതിനെ തുടര്‍ന്ന്. രാവിലെ പുറപ്പെടേണ്ട എറണാകുളം - ഗുരുവായൂര്‍ , എറണാകുളം - ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. 16 തീവണ്ടികളുടെ സമയക്രമം മാറ്റി. പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ആറ് ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതുമൂലം കേരള എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍വഴി തിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിച്ചു. മധ്യകേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി ജനജീവിതം ദുരിതത്തിലായി. ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം മാധ്യമങ്ങളോട് പറഞ്ഞു.

Heavy rains lash Kerala, claims two lives                        വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതലാണ് കനത്ത മഴ ആരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിയും പരന്നിട്ടുണ്ട്. കനത്തമഴ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴമൂലം നിര്‍ത്തിവച്ചു. വ്യാഴാഴ്ച രാവിലെ നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് വൈകി. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മലയോരജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.മഴയില്‍ സംസ്‌ഥാനത്ത്‌ മുപ്പതോളം വീടുകള്‍ പൂര്‍ണ്ണമായും 500-റിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഇന്ന്‌ നടന്ന തൃശൂര്‍ പൂര ചടങ്ങുകളെയും മഴ ബാധിച്ചു. മഴയെ തുടര്‍ന്ന്‌ വൈകിയാണ്‌ പൂരത്തിന്റെ വിളംബര ചടങ്ങായ തെക്കേ ഗോപുര വാതില്‍ തുറക്കുന്ന ചടങ്ങ്‌ നടന്നത്‌. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കോട്ട്‌ നീങ്ങിയതോടെ മലബാറിലും മധ്യ കേരളത്തിലും മഴ കനത്തു. അടുത്ത 24 മണിക്കൂര്‍ കൂടി ഇതേ രീതി തുടരാന്‍ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷകരുടെ അഭിപ്രായം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂര്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഒറ്റ ദിവസം കൊണ്ട്‌ മൂന്ന്‌ അടി ഉയര്‍ന്നു. മഴയില്‍ വെള്ളം കൂടിയതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്‌. 

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: