WORLD HEALTH DAY-2014
( APRIL-7)
Vectors are organisms that transmit pathogens and parasites from
one infected person (or animal) to another. Vector-borne diseases are illnesses
caused by these pathogens and parasites in human populations. They are most
commonly found in tropical areas and places where access to safe drinking-water
and sanitation systems is problematic.The most deadly vector-borne disease,
malaria, caused an estimated 660 000 deaths in 2010. Most of these were African
children. However, the world's fastest growing vector-borne disease is dengue,
with a 30-fold increase in disease incidence over the last 50 years.
Globalization of trade and travel and environmental challenges such as climate
change and urbanization are having an impact on transmission of vector-borne
diseases, and causing their appearance in countries where they were previously
unknown.
In recent years, renewed commitments from ministries of health,
regional and global health initiatives – with the support of foundations,
nongovernmental organizations, the private sector and the scientific community
– have helped to lower the incidence and death rates from some vector-borne
diseases.
World Health Day 2014 will spotlight some of the most commonly
known vectors – such as mosquitoes, sandflies, bugs, ticks and snails –
responsible for transmitting a wide range of parasites and pathogens that attack
humans or animals. Mosquitoes, for example, not only transmit malaria and
dengue, but also lymphatic filariasis, chikungunya, Japanese encephalitis and
yellow fever.
ലോകാരോഗ്യദിനങ്ങള്‍ കടന്നുപോകുമ്പോഴും ആേഗാള സമൂഹത്തില്‍ വലിയൊരുവിഭാഗം മതിയായ ചികിത്സാസൗകര്യം ലഭിക്കാതെ വലയുകയാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം ഒട്ടേറെപ്പേര്‍ രോഗത്തിന്റെ പിടിയിലാകുന്ന സ്ഥിതി പരിഷ്‌കൃതസമൂഹത്തിനാകെ അപമാനമുണ്ടാക്കും. ചികിത്സാ സംവിധാനങ്ങളുടെയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഗണ്യമായ പുരോഗതി നേടിയെങ്കിലും പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഇന്ത്യയ്ക്കും ഏറെദൂരം പോകാനുണ്ട്. കുതിച്ചുയരുന്ന ചികിത്സാച്ചെലവ്, സര്‍ക്കാര്‍സംവിധാനങ്ങളുടെ പരിമിതികള്‍ തുടങ്ങിയവ സാധാരണക്കാരെ വലയ്ക്കുന്നു. രാജ്യത്തിന്റെ വരുമാനത്തില്‍ വലിയൊരുഭാഗം ആരോഗ്യസംരക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. അതിന്റെ പ്രയോജനം സമൂഹത്തിന്റെ താഴത്തെത്തട്ടുകളിലുള്ളവര്‍ക്കും ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം.
ചികിത്സാരംഗത്തെ പുരോഗതി ചില ദുഷ്ഫലങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മരുന്നുനിര്‍മാണ, വിതരണ രംഗങ്ങളിലുള്ളവരുടെ വിപണനതന്ത്രങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ്. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ പലേടത്തും വിറ്റഴിക്കപ്പെടുന്നു. നിലവാര പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയാലേ ഇത് തടയാനാവൂ. വികസിതരാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതായും പരാതി ഉയരാറുണ്ട്. ഔഷധങ്ങളുടെ പ്രധാനവിപണികളിലൊന്നാണ് ഇന്ത്യയെന്നതിനാല്‍ ഇവിടെനിന്ന് പരമാവധി മുതലെടുക്കാനാണ് ഈ രംഗങ്ങളിലുള്ള ബഹുരാഷ്ട്ര കുത്തകകളുടെയും മറ്റും ശ്രമം. വ്യാജ മരുന്നുകള്‍ നിര്‍മിക്കുന്നവരും ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നു. ചൈനയില്‍ നിന്നുള്ള വ്യാജമരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അനധികൃതമായ മരുന്നുപരീക്ഷണമാണ് മറ്റൊരു പ്രശ്‌നം. വ്യവസ്ഥകള്‍ കര്‍ശനമാക്കാത്തതിനാല്‍ പല ബഹുരാഷ്ട്രക്കമ്പനികളും ഇന്ത്യയില്‍ അനധികൃത മരുന്നുപരീക്ഷണം നടത്താറുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളെത്തുടര്‍ന്ന് അടുത്തകാലത്താണ് ഇത് തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയത്.
ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സമൂഹമാണ് കേരളത്തിലേതെങ്കിലും ജീവിതശൈലീരോഗങ്ങളും മറ്റും ഇവിടെ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഏതാനും കൊല്ലങ്ങളായി മഴക്കാലത്ത് കേരളത്തില്‍ പലതരം പനികളും പകര്‍ച്ചവ്യാധികളും പടരുന്നതും പതിവായിരിക്കുന്നു.
ആ നിലയ്ക്ക് ചികിത്സ, നിവാരണം, ബോധവത്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനം ഇവിടെയും ഊര്‍ജിതമാക്കണം. രോഗപ്രതിരോധ നടപടികളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് കൊതുക് നശീകരണവും മാലിന്യനിര്‍മാര്‍ജനവും. രണ്ടിലും കേരളത്തിലെ സ്ഥിതി തൃപ്തികരമല്ല. രോഗവ്യാപനത്തില്‍ കൊതുകടക്കമുള്ള 'ചെറുപ്രാണികള്‍ ഉയര്‍ത്തുന്ന വലിയ ഭീഷണി'യെക്കുറിച്ചായിരുന്നു ഇത്തവണത്തെ ലോകാരോഗ്യദിന സന്ദേശമെന്നത് ശ്രദ്ധേയമാണ്. കൊതുകുനശീകരണത്തിന് കൂടുതല്‍ വിപുലമായ പദ്ധതി അനിവാര്യമായിരിക്കുന്നു. ഇക്കാര്യത്തില്‍ അധികൃതേരാട് സഹകരിക്കാന്‍ ജനങ്ങളും തയ്യാറാകണം.
മാലിന്യസംസ്‌കരണത്തിനും മതിയായ ശാസ്ത്രീയസംവിധാനങ്ങള്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമില്ല. രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാലിന്യനിര്‍മാര്‍ജന സംവിധാനമാണ് നമുക്ക് ആവശ്യം. സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ ഈരംഗത്തെ പോരായ്മകള്‍ പരിഹരിക്കാവുന്നതേയുള്ളൂ. മലിനമായ കുടിവെള്ളം പലേടത്തും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രോഗാണുമുക്തമായ കുടിവെള്ളം എല്ലായിടത്തും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞാലേ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കൂ. ആരോഗ്യ സംരക്ഷണം സംബന്ധിച്ചുള്ള ജോലികള്‍ക്കായി സംസ്ഥാനത്ത് അതിവിപുലമായ ശൃംഖലതന്നെയുണ്ട്. ഡോക്ടര്‍മാര്‍, രോഗപ്രതിരോധ പ്രവര്‍ത്തകര്‍, പ്രചാരകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണത്. ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഏകോപിതവും കാര്യക്ഷമവുമാക്കിയാല്‍ പൊതുജനാരോഗ്യസംരക്ഷണരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനാവും.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment