ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് അന്തരിച്ചു
Nobel prize-winning Colombian author Gabriel Garcia Marquez has died in Mexico aged 87, his family says.
Garcia Marquez was considered one of the greatest Spanish-language authors, best known for his masterpiece of magical realism, One Hundred Years of Solitude.
Garcia Marquez had been ill and had made few public appearances recently.He achieved fame for pioneering magical realism, a unique blending of the marvellous and the mundane in a way that made the extraordinary seem routine.With his books, he brought Latin America's charm and teaming contradictions to life in the minds of millions of people.
മെക്‌സിക്കോ സിറ്റി: നോബല്‍ ജേതാവും ലാറ്റിനമേരിക്കന്‍ സാഹിത്യകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്-87 അന്തരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
1982ല്‍ സാഹിത്യത്തിന് നോബല്‍സമ്മാനം ലഭിച്ചു. ഏകാന്തയുടെ നൂറു വര്‍ഷങ്ങള്‍, ഓട്ടം ഓഫ് ദി പേട്രിയര്‍ക്ക്, ലവ് ഇന്‍ ദ ടൈം ഓഫ് കോളറ എന്നിവയാണ് പ്രശസ്‌ത ക്യതികള്‍.
കൊളംബിയക്കാരനായ മാര്‍ക്കേസ് 30 വര്‍ഷമായി മെക്‌സിക്കോ സിറ്റിയിലായിരുന്നു താമസം.
തൂലിക കൊണ്ട് വിശ്വസാഹിത്യത്തിൽ വിസ്മയം തീർത്ത ഏകാന്തതയുടെ കഥാകാരൻ, വിശ്വവിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വിസ് അന്തരിച്ചു. 87 വയസ്സായിരുന്നു. മെക്സിക്കോ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മാജിക്കൽ റിയലിസം എന്ന സങ്കേതം മാർക്വിസിന്രെ കൃതികളിലൂടെ പ്രചാരം നേടുകയുണ്ടായി. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും സാഹിത്യത്തിൽ അതുല്യപ്രഭാവനായി നിന്ന മാർക്വിസിന് 1982ൽ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഏകാന്തതയുടെ നൂറു വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഏകാന്തയുടെ നൂറു വർഷങ്ങൾ എന്ന അദ്ദേഹത്തിന്റെ കൃതി വിശ്വസാഹിത്യത്തിലെ അസാമാന്യ കലാസൃഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്. 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 25ൽ അധികം ഭാഷകളിലായി 50 മില്ല്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.
1927 മാർച്ച് 6ന് കൊളംബിയയിലെ മഡ്ഗലീനയിലാണ് മാർക്വിസ് ജനിച്ചത്. സാഹിത്യകാരൻ എന്നതിനപ്പുറം പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷട്രീയ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment