ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്ന മലയാള സിനിമയ്‌ക്ക് ഇന്നു പഴയ തിളക്കം ഇല്ലാത്തത് എന്തുകൊണ്ടെന്നു ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്. രാജ്യാന്തരതലങ്ങളില്‍ അംഗീകരിക്കപ്പെട്ടിരുന്ന മലയാള സിനിമയ്‌ക്ക് ഇന്ന് അതേ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന വിമര്‍ശനമുണ്ട്. നല്ല സിനിമകളുടെ എണ്ണം കുറയുന്നു. അതേസമയം, മലയാള സിനിമ പിന്നോട്ടു പോയതല്ല, മറ്റു ഭാഷാ ചിത്രങ്ങള്‍ ഒരുപാടു മുന്നേറിയതാണു പുരസ്‌കാരവേദിയില്‍ മലയാളം മങ്ങാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം മറാത്തി സിനിമയാണ്. പത്തു വര്‍ഷം മുമ്പുവരെ താണനിലവാരത്തിലുള്ള ചിത്രങ്ങള്‍ മാത്രമെടുത്തിരുന്ന മറാത്തിയില്‍ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റം അമ്പരിപ്പിക്കുന്നതാണ്. സാങ്കേതികവിദ്യയിലും പ്രമേയത്തിലും അവതരണരീതിയിലുമെല്ലാം മറ്റു ഭാഷാ ചിത്രങ്ങള്‍ നടത്തിയിട്ടുള്ള കുതിച്ചുചാട്ടം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഇതിനൊപ്പം മുന്നേറാന്‍ മലയാള സിനിമയ്‌ക്കു കഴിഞ്ഞിട്ടില്ല. അതേസമയം, ബംഗാളി സിനിമ അതിന്റെ പഴയകാല പ്രതാപം ഏറെക്കുറെ നിലനിര്‍ത്തുന്നുമുണ്ട്. പല നല്ല സിനിമകളും അവാർഡു കമ്മറ്റി പരിഗണിച്ചില്ല എന്നതാണ് വസ്തുത . വരും കാലങ്ങളിൽ മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം .
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment