പെസഹവ്യാഴം
Maundy
Thursday commemorates the day when Jesus Christ instituted the Eucharist during
the Last Supper, an event that is described in the Holy Bible. The event, which
is generally considered as the day to remember the Last Supper, also recalls
the practice of ceremonial foot washing.According
to the Bible, Jesus washed his disciples' feet before the Last Supper as a sign
of humility and love. The day, widely referred to as 'Holy Thursday', also
commemorates those events that took place on the night before Jesus'
crucifixion - known as 'Good Friday'.It is the fifth day of Holy Week, and is
preceded by Holy Wednesday and followed by Good Friday.In celebration of Maundy
Thursday 2014, let's take a look at some of theunique facts associated with this day and the Last Supper:The
Eucharist is a
Christian sacrament that involves consecrating (or making holy bread and wine).
This is done in remembrance of Jesus when he gave his disciples bread, saying
"this is my body",and wine, saying "this is my blood",
according to the Bible.
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പുണ്യസ്മരണകളുമായി െ്രെകസ്തവര്‍
ഇന്ന് പെസഹ ആചരിക്കുന്നു. അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ശിഷ്യര്‍ക്ക് നല്‍കിക്കൊണ്ട്
യേശു പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കലാണിത്. ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ യേശുദേവന്റെ
മാതൃക പിന്തുടര്‍ന്ന് ദേവാലയങ്ങളില്‍ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. പള്ളികളിലും
വീടുകളിലും അപ്പംമുറിക്കലും ഉണ്ടാകും.
കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വ്യാഴം 2 മണി മുതല്‍ പെസഹ ശുശ്രൂഷകള്‍ ആരംഭിക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദുബായ് സെന്‍റ് തോമസ് കത്തീഡ്രലില്‍ പെസഹ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി . .കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പ.ബാവ കുട്ടികളുടെ കാല്‍ കഴുകും.പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങും ഏറ്റവും പ്രധാനപ്പെട്ടതാണ്
പെസഹാ വ്യാഴാഴ്ചയായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ ഒരു മുസ്ലിം സമുദായാംഗവും. റോമിലെ ഡോണ്‍ ഗ്‌നൂച്ചി സെന്ററില്‍ വയോധികരെ പരിപാലിക്കുന്ന ഒരു കേന്ദ്രത്തിലാണ് മാര്‍പാപ്പയുടെ കാല്‍ കഴുകല്‍ ശുശ്രൂഷ. അന്ത്യ അത്താഴ ദിവസം യേശു ശിഷ്യന്മാരുടെ കാല്‍കഴുകി മുത്തിയതിനെ അനുസ്മരിച്ചാണ് പെസഹാ ദിനത്തില്‍ പുരോഹിതന്മാരും ബിഷപ്പുമാരും മുതല്‍ മാര്‍പാപ്പ വരെ കാല്‍കഴുകി മുത്തുന്ന ശുശ്രൂഷ നടത്തുന്നത്.
മാര്‍പാപ്പ ഇന്നു കാല്‍ കഴുകുന്നവരില്‍ ഒന്‍പത് ഇറ്റലിക്കാരും, ലിബിയയില്‍ നിന്നുള്ള ഒരു മുസ്ലിം സമുദായക്കാരനും കേപ് വെര്‍ഡെയില്‍ നിന്നുള്ള ഒരു യുവാവും ഒരു എത്യോപ്യന്‍ വനിതയുമുണ്ടെന്ന് കാത്തലിക് ന്യൂസ് സര്‍വീസ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം യുവാക്കളുടെ ഒരു തടവറയിലായിരുന്നു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയത്. അതിലും ഒരു മുസ്‌ലിം സമുദായാംഗം ഉള്‍പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍പാപ്പ ഒരു സ്ത്രീയുടെ കാല്‍ കഴുകിയത് വിവാദമായിരുന്നു.
സാധാരണ റോമിലെ ബിഷപ്പുമാരും മറ്റും സെമിനാരികളിലെ അംഗങ്ങളുടെ കാല്‍ കഴുകി മുത്തുകയാണ് ചെയ്യുക. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാധാരണക്കാരെ തേടി പ്പോകുന്നത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ നയങ്ങളിലെ സുപ്രധാന ഏടായി മാറുകയാണ്.പെസഹാ വ്യാഴത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആരാധന നടന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment