Pages

Thursday, April 17, 2014

ലോക്‌സഭ ഇലക് ഷൻ-2014 അഞ്ചാംഘട്ട വോട്ടെടുപ്പ്

ലോക്സഭ ഇലക് -2014
അഞ്ചാംഘട്ട വോട്ടെടുപ്പ്
 ലോക്‌സഭയിലെ 121 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് തുടരുമ്പോള്‍,(2014 ഏപ്രിൽ 17 നു  )ഏറ്റവും കുറവ് പോളിങ് നടന്നത് ജമ്മുകശ്മീരിലും കൂടുതല്‍ പശ്ചിമബംഗാളിലും. 12 സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഘട്ടം കൂടിയാണിത്. ഉച്ചക്ക് രണ്ട് മണിക്ക ്‌വിവരം ലഭിക്കുമ്പോള്‍ പശ്ചിമബംഗാള്‍ 60 ശതമാനം, ജമ്മുകശ്മീര്‍ 10 ശതമാനം, കര്‍ണാടക 25 ശതമാനം, ജാര്‍ഖണ്ഡ് 27 ശതമാനം, മണിപ്പുര്‍ 35 ശതമാനം, യുപി 18 ശതമാനം, മഹാരാഷ്ട്ര 16 ശതമാനം, മധ്യപ്രദേശ് 19 ശതമാനം, രാജസ്ഥാന്‍ 30 ശതമാനം, ഒഡീഷ 27 ശതമാനം, ബീഹാര്‍ 12 ശതമാനം, ഛത്തീസ്ഗഢ് 16 ശതമാനം, എന്നിങ്ങനെയാണ് പോളിങ് നില. നന്ദന്‍ നിലേകനി, മനേക ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി, സുപ്രിയ സൂള്‍, ലാലുപ്രസാദ് യാദവിന്റെ മകള്‍ മിഷ ഭാര്‍തി എന്നിവരാണ് ഇന്ന് മത്സരിക്കുന്ന 1,769 സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍.

വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍, സീറ്റുകളുടെ എണ്ണം എന്നിവ യഥാക്രമം : കര്‍ണാടക (28), രാജസ്ഥാന്‍ (20), മഹാരാഷ്ട്ര (19), ഉത്തര്‍ പ്രദേശ് (11), ഒഡീഷ (11), മധ്യപ്രദേശ് (10), ജാര്‍ഖണ്ഡ് (6), ബീഹാര്‍ (7), വെസ്റ്റ് ബംഗാള്‍ (4), ഛത്തീസ്ഗഢ് (3), ജമ്മുകശ്മീര്‍ (1), മണിപ്പുര് (1). രാജ്യത്ത് ഒന്‍പത് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: