ഉഗാണ്ടയില്‍ ആയിരം കിലോ ഭാരമുള്ള
നരഭോജി മുതലയെ പിടികൂടി
A monstrous one-ton crocodile that terrorized an Ugandan village has been caught after a four-day hunt, according to Ugandan wildlife officials.Authorities estimate the reptile is about 80-years-old and believe it’s responsible for killing a local resident as well as mauling several other people, a Uganda Wildlife Authority officer told
ഉഗാണ്ടന്‍ ഗ്രാമമായ കാകിറയില്‍ ആയിരം കിലോയിലേറെ ഭാരമുള്ള നരഭോജി മുതലയെ പിടികൂടി. വനപാലകരുടെ നാലു ദിവസം നീണ്ട കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഭീമന്‍ മുതലയെ പിടികൂടാനായത്. മുതല ഇതുവരെ ആറുപേരെ കൊന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.നിരവധി മത്സ്യബന്ധന തൊഴിലാളികള്‍ വിക്‌ടോറിയ തടാകത്തില്‍ നിന്ന് പിടിയിലായ മുതലയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അടുത്തയിടെ ഒരാളെ കൂടി മുതല പിടികൂടിയ സാഹചര്യത്തില്‍ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വനപാലകര്‍ മുതലയെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ മാംസക്കഷ്‌ണങ്ങള്‍ ഇട്ട് മുതലയെ ആകര്‍ഷിച്ച ശേഷം കയറുകൊണ്ട് വരിഞ്ഞു കെട്ടിയാണ് ഭീമന്‍ മുതലയെ പിടികൂടിയത്. പിടികൂടിയ ശേഷം മുതലയെ ഉഗാണ്ടയിലെ ഒരു നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റി.
മുതലയെ പിടികൂടുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടാകതീരത്ത് തടിച്ചുകൂടിയത്. ആഫ്രിക്കയില്‍ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന ജീവികളിലൊന്നാണ് മുതല. വര്‍ഷന്തോറും നൂറുകണക്കിന് ആളുകളാണ് മുതലകളുടെ അക്രമത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്.
സാധാരണ മുതലകളുടെ ശരാശരി പ്രായം 45 വയസ്സാണെങ്കിലും ഇതിന് 80 വയസ്സിലേറെ പ്രായമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 18 അടി നീളമുള്ള മുതല ഇതുവരെ കണ്ടെത്തിയവയില്‍ വലുപ്പത്തില്‍ രണ്ടാം സ്‌ഥാനത്താണ്. ഫിലിപ്പീന്‍സില്‍ പിടിയിലായ 21 അടി വലുപ്പമുള്ള നരഭോജി മുതലയാണണ് ഇതുവരെ കണ്ടെത്തിയ മുതലകളില്‍ ഏറ്റവും വലുത്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment