ലോക്സഭാ തെരഞ്ഞെടുപ്പ്2014
ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്
ത്രിപുര വെസ്‌റ്റ് മണ്ഡലത്തിലും അസമില്‍ തേസ്‌പൂര്‍, കലിയാബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ മണ്ഡലങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുര വെസ്‌റ്റില്‍ 12 ലക്ഷം വോട്ടര്‍മാരും അസമിലെ നാലു മണ്ഡലങ്ങളിലുമായി 64.4 ലക്ഷം വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ 40 ശതമാനം കവിഞ്ഞു. വൈകിട്ടോടെ മിക്കവാറും മണ്ഡലങ്ങളില്‍ പോളിംഗ് 70 ശതമാനത്തിലെത്തി.
ആദ്യഘട്ട തെരഞ്ഞെടുപ്പിനായി
1221 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്. അസമില്‍ ബാക്കിയുള്ള ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12, 24 തീയതികളില്‍ നടക്കും. ത്രിപുരയിലെ അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള മത്സരം ഏപ്രില്‍ 12-നാണ്.
ബുധനാഴ്‌ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ അരുണാചല്‍ പ്രദേശ് (2), മേഘാലയ (2), മണിപ്പൂര്‍ (1), മിസോറാം (1), നാഗാലാന്റ് (1) എന്നീ സംസ്‌ഥാനങ്ങളിലായി ഏഴ് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 10, വ്യാഴാഴ്‌ച നടക്കും.
ആകെ ഒന്‍പത് ഘട്ടമായാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് മെയ് 12-നാണ്. മെയ് പതിനാറിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി നിഷേധവോട്ട് (നോട്ട) രേഖപ്പെടുത്താനുള്ള അവസരം സമ്മതിദായകര്‍ക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment