
ഉയിര്പ്പി ന്റെ
സന്ദേശവുമായിഈസ്റ്റര്
പീഡാസഹനത്തിന്റെ
കുരിശുമരണം കടന്ന് ഉയിര്പ്പിുന്റെ സന്ദേശവുമായി
െ്രെകസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും. ഓശാന
ഞായര്‍ ആരംഭിച്ച
വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും.
ദുഃഖ ശനിയാഴ്ചയിലെ അഗ്‌നി,
ജല ശുദ്ധീകരണ കര്മശങ്ങള്ക്ക്്
ശേഷം രാത്രി പതിനൊന്നരയ്ക്ക്
ദേവാലയങ്ങളില്‍ ഉയിര്പ്പി ന്റെ
തിരുക്കര്മയങ്ങള്‍ നടന്നു. കല്ലറയില്‍ നിന്ന് ഉയിര്ത്ത് ആകാശത്തേക്കുയരുന്ന
യേശുദേവന്റെ ദൃശ്യാവിഷ്‌കാരം
ഉയിര്പ്പ് തിരുക്കര്മ്ങ്ങളുടെ
മുഖ്യ ഭാഗമാണ്. ഇതിനുശേഷം ആഘോഷമായ
വിശുദ്ധ കുര്ബാകനയുമുണ്ട്.
ഞായറാഴ്ച രാവിലെയും വിവിധ സമയങ്ങളിലായി
ദേവാലയങ്ങളില്‍ കുര്ബാങന നടക്കും.
അമ്പതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും ഇതോടെ
സമാപനമാകും.ലോകമെമ്പാടും യേശുക്രിസ്തുവിന്റെ ത്യാഗപൂര്ണമായ കുരിശേറ്റത്തിന്റെയും ഉയിര്പ്പിന്റെയും സ്മരണ പുതുക്കുന്ന പ്രാര്ഥനാനിര്ഭരമായ
അവസരമാണ് ഈസ്റ്റര്. ഏവര്ക്കും അവരവരുടെ
ജീവിതത്തെ വിലയിരുത്തുന്നതിനും ക്രിയാത്മകമായി തിരുത്തലുകള്ക്കു വിധേയമാക്കി ധാര്മികമായി തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനുമുള്ള
അവസരമായി ഉപയോഗപ്പെടുത്തിയാല് മാത്രമേ ഈ സ്മരണ
ക്രിയാത്മകവും അര്ഥപൂര്ണമാവുമാകുകയുള്ളൂ.
ജാതിയുടേയും
മതത്തിന്റേയും ദേശത്തിന്റേയും ഭാഷയുടേയും സമ്പത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും
പ്രത്യയശാസ്ത്രങ്ങളുടേയും പേരില് മനുഷ്യര് ചേരിതിരിഞ്ഞു
പൊരുതുന്ന ഏറെ ഭീതിതമായ
ഒരന്തരീക്ഷം ആഗോളതലത്തില് തന്നെ നിലനില്ക്കുന്നു. ഈ
ദാരുണമായ അവസ്ഥയ്ക്കു മാറ്റംവന്നേ(വരുത്തിയേ) മതിയാകൂ. ആകയാല്
തന്നെപ്പോലെ തന്റെ അയല്ക്കാരേയും സ്നേഹിക്കുന്ന,
മറ്റുള്ളവരുടെ ഉയര്ച്ചയ്ക്കും വളര്ച്ചയ്ക്കും വേണ്ടിക്കൂടി പ്രവര്ത്തിക്കുന്ന ഒരു സമൂഹത്തെ
വാര്ത്തെടുക്കുന്നതില് പങ്കാളികാളാകുന്നതിനുള്ള പ്രചോദനമാകട്ടെ ഈ പാവനമായ
ഈസ്റ്റര് സ്മൃതി.
ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണമെന്നും അറിവില്ലാത്തവരോട് അനുകമ്പയോടെ പെരുമാറണമെന്നുമുള്ള ഗുരുവചനങ്ങളുടേയും പ്രസക്തി ഏറിവരുന്ന ആധുനികകാലത്ത് ഏറെ പീഡിപ്പിക്കുകയും ഒടുവില് കുരിശ്ശിലേറ്റി (ഭൗതികമായി) വധിക്കുകയും ചെയ്തവരോടു പോലും പൊറുക്കാന് മഹാമനസ്കത കാട്ടിയ സ്നേഹത്തിന്റെ പ്രവാചകനായ ക്രിസ്തുദേവന്റെ, തന്നെ അയച്ച തന്റെ പിതാവിനോടുള്ള പ്രാര്ഥനയും ഏറെ പ്രസക്തവും അനുകരണീയവുമാണ്. പിതാവേ ഇവര് ചെയ്യുന്നതെന്താണെന്നിവരറിയുന്നില്ല! ഇവരോടു പൊറുക്കേണമേ. ഇതായിരിക്കട്ടെ ഈസ്റ്റര് സന്ദേശം. ഏവര്ക്കും നന്മനിറഞ്ഞ ഈസ്റ്റര് ദിനാശംസകള് നേരുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment