ബുധനാഴ്ച രാവിലെ മകളെ
ആശുപത്രിയിൽ കൊണ്ടുവിട്ട
റോയി വൈകുന്നേരം മകളെ വിളിക്കാനെത്തിയെങ്കിലും
റോണി അവിടെ ഉണ്ടായിരുന്നില്ല. ഇതെത്തുടർന്ന് മകളെ
കാണാനില്ലെന്ന് കാണിച്ച് ചാത്തന്നൂർ പൊലീസിൽ പരാതി
നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ റോണി
എറണാകുളത്തുള്ള അമ്മയോടൊപ്പം ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ്
അമ്മയോടും മകളോടും ചാത്തന്നൂർ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ കരുനാഗപ്പള്ളി
കോടതിയിൽ ഹാജരായി.
അമ്മയോടൊപ്പം ഒരു
ദിവസം താമസിക്കാൻ മകൾക്ക്
അനുവാദം നൽകിയ
കോടതി മൂന്നു
പേരും ശനിയാഴ്ച കൗൺസലിംഗിന് ഹാജരാകണമെന്ന് നിർദ്ദേശവും നൽകി
. വ്യാഴാഴ്ച അമ്മയോടൊപ്പം
കഴിഞ്ഞ മകൾ വെള്ളിയാഴ്ച വൈകിട്ടോടെയാണ്
മീയണ്ണൂരിലെ വാടക വീട്ടിലെത്തിയത്. അന്ന്
രാത്രി അച്ഛനോടൊപ്പം താമസിച്ച ശേഷം ശനിയാഴ്ച രാവിലെ
ജോലിക്ക് പുറപ്പെടാനുള്ള
തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് വെടിവയ്പുണ്ടായത്.മകളുടെ നേർക്ക് വെടിയുതിർത്തശേഷം തോക്കുമായി പുറത്തിറങ്ങിയ
റോയി താൻ
ആത്മഹത്യ ചെയ്യുകയാണെന്ന് ഫോണിൽ ആരോടോ
ഉച്ചത്തിൽ പറഞ്ഞതായി
അയൽക്കാർ പറഞ്ഞു. തുടർന്ന് സ്വന്തം
കാറിൽ കയറി
എവിടേക്കോ പോയി. കാനഡയിൽ
ജോലി നോക്കിയിരുന്ന റോയിയും ഭാര്യയുമായുള്ള
കേസ് പതിനഞ്ച് വർഷമായി കുടുംബ
കോടതിയിൽ നടന്നുവരുന്നു.
പൊലീസ് റോയിയുടെ
വാടക വീട്ടിൽ
നടത്തിയ പരിശോധനയിൽ ഉപയോഗിക്കാത്ത
നാല് തിരകൾ കണ്ടെടുത്തു.
പൂയപ്പള്ളി പൊലീസ് കേസെടുത്ത് പ്രതിക്ക്
വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment