മലിനീകരണംകേരളത്തിൽ
മലയാളിയുടെ പരിതസ്ഥിതിയൊക്കെ മാറിയെങ്കിലും മനോഭാവത്തിനു
ഒരു മാറ്റവുംവന്നിട്ടില്ല . മാലിന്യം ഒഴുക്കി വിടാനുള്ള ഒരു സ്ഥലമാണ് ഇന്നും മലയാളിക്ക് പുഴയും തോടുകളും . മലിനീകരണം കേരളത്തിലിപ്പോഴും വലിയൊരു പ്രശ്നമായി അവശേഷിക്കുകയാണ്. സര്ക്കാറിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം ഉണ്ടായാലേ 'മാലിന്യവിമുക്തകേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കാനാവൂ. ദൗര്ഭാഗ്യവശാല്, ഇക്കാര്യത്തില് ആര്ജവത്തോടെയുള്ള നീക്കങ്ങള് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കേന്ദ്ര ആസൂത്രണക്കമ്മീഷന് രണ്ടുവര്ഷത്തോളം മുന്പ് നടത്തിയ പഠനത്തില് കേരളത്തിന്റെ ശോചനീയസ്ഥിതിയെക്കുറിച്ച് വിവരിച്ചിരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്ത് മലിനീകരണം വ്യാപകമാണ്. പല സംസ്ഥാനങ്ങളിലും മലിനീകരണനിയന്ത്രണബോര്ഡും പരിസ്ഥിതിവകുപ്പും മറ്റും പ്രശ്നപരിഹാരത്തിന് മാതൃകാപരമായ പദ്ധതികള് നടപ്പാക്കാറുണ്ട്. ഇക്കാര്യത്തിലും കേരളത്തിന്റെ സ്ഥിതി തൃപ്തികരമല്ലെന്നാണ് റിപ്പോര്ട്ട്. ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതില് പ്രധാന പങ്കുവഹിക്കാന് ലക്ഷ്യമിട്ടാണ് മലിനീകരണനിയന്ത്രണബോര്ഡ് രൂപവത്കരിച്ചത്. എന്നാല്, അതിന്റെ ജില്ലാ ഓഫീസുകളില്നിന്ന് നല്കുന്ന അന്വേഷണ റിപ്പോര്ട്ടുകള് വെറും വഴിപാടാകുന്നുവെന്ന് സര്ക്കാര് തന്നെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇതൊഴിവാക്കാന് വ്യക്തമായ റിപ്പോര്ട്ടുകള് നല്കണമെന്ന് ബോര്ഡ്, ജില്ലാ ഓഫീസുകള്ക്ക് നിര്ദേശം നല്കിയിരിക്കുകയാണ്.
മണ്ണും വെള്ളവും വായുവും മലിനമാകാനിടയാക്കുംവിധം പ്രവര്ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള് കേരളത്തിലുണ്ട്. മലിനീകരണനിയന്ത്രണം സംബന്ധിച്ചുള്ള വ്യവസ്ഥകളുടെ ലംഘനം സംസ്ഥാനത്ത് പലേടത്തും സാധാരണമായിരിക്കുന്നു. സമീപത്തുള്ള നദികളിലേക്കും തോടുകളിലേക്കും മറ്റും മാലിന്യം തള്ളുന്നവയില് വ്യവസായശാലകളടക്കമുള്ള സ്ഥാപനങ്ങള് ഉള്പ്പെടുന്നു. മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല് പരിശോധിച്ച് റിപ്പോര്ട്ടുനല്കാന് മലിനീകരണനിയന്ത്രണബോര്ഡിനെയാണ് സര്ക്കാര് നിയോഗിക്കാറുള്ളത്. ബോര്ഡിന്റെ ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥര് പരിശോധന നടത്തി നല്കുന്ന റിപ്പോര്ട്ടുകളില് മിക്കവയും അപൂര്ണവും അവ്യക്തവുമാണെന്ന് സംസ്ഥാന പരിസ്ഥിതിവകുപ്പ് ബോര്ഡിന് നല്കിയ കത്തില് പറയുന്നു. വിശദമായ പരിശോധന നടത്തുകയും വസ്തുതകള് മറച്ചുവെക്കാതെ വ്യക്തമായി റിപ്പോര്ട്ടുകള് നല്കുകയും ചെയ്താലേ ബന്ധപ്പെട്ട സ്ഥാപനങ്ങള്ക്കെതിരെ അധികൃതര്ക്ക് നടപടിയെടുക്കാനാവൂ. റിപ്പോര്ട്ടുകള് വെറും വഴിപാടാക്കുന്നത് നടപടികള് ഒഴിവാക്കാന് വേണ്ടിത്തന്നെയാവണം.
മലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്ക്കെതിരെ നാട്ടുകാരും മറ്റും നല്കുന്ന പരാതികള് വേണ്ടവിധം പരിഗണിക്കാറില്ലെന്ന പരാതി പണ്ടേ ഉള്ളതാണ്. പരാതിക്കിടയാക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള് പരിശോധകരെ സ്വാധീനിച്ച് അനുകൂല റിപ്പോര്ട്ടുകള് എഴുതിക്കുന്നതായും വ്യാപകമായ ആക്ഷേപമുണ്ട്. ഈ രംഗത്ത് അരുതാത്തത് പലതും നടക്കുന്നുവെന്നതിന് തെളിവായിത്തന്നെ ഇത്തരം റിപ്പോര്ട്ടുകളെക്കാണാം. മലിനീകരണത്തിനൊപ്പം അഴിമതിയും വളരുന്നതിന് ഇതിടയാക്കും. ഇത്തരം വീഴ്ചകള് കണ്ടെത്താനും തടയാനും വൈകിയാണെങ്കിലും സര്ക്കാര് തീരുമാനിച്ചത് നല്ലകാര്യമാണ്. പരിശോധന നടത്തിയതാര്, നല്കിയ നിര്ദേശങ്ങള്, സ്വീകരിച്ച നടപടികള് എന്നിവയെല്ലാം വ്യക്തമാക്കി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് ജില്ലാ ഓഫീസുകള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ന്യായമായ പരാതികള്ക്ക് പരിഹാരം ഉറപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിര്ദേശങ്ങള് ബന്ധപ്പെട്ടവര് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനം ഏര്പ്പെടുത്തണം. ജില്ലാ ഓഫീസുകളുടെ പ്രവര്ത്തനം കുറ്റമറ്റതായാല്ത്തന്നെ ഈ രംഗത്തെ കുത്തഴിഞ്ഞ സ്ഥിതിക്ക് വലിയൊരളവുവരെ പരിഹാരമാകും. പരിസ്ഥിതി കളെ ബുകൾ
വിദ്യാലയങ്ങളിൽ സ്ഥാപിച്ചു
കുട്ടികളെ
ബോധവല്ക്കരിക്കണം
.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment