HAPPY VISHU-2014

കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം മലയാളത്തനിമയുടെ ഭാഗമാണ് വിഷു ആഘോഷം. മലയാളി എവിടുണ്ടോ, അവിടെയെല്ലാം കണി കാണലും, വിഷുകൈനീട്ടവുമെല്ലാം ഉണ്ടാകും. ഇതൊന്നുമില്ലാതെ മലയാളിക്കെന്തു വിഷു. ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്. കാരണം അവര്ക്കിത് വെറുമൊരു വിഷുവല്ല കൈമോശം വന്ന നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്ത്തുന്ന ഓര്മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ്. നാട്ടില്‍ പലരും ഓഫീസിലെയും മറ്റു ജോലിത്തിരക്കുകളുടെയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് മടിപിടിച്ച് വീട്ടിലിരിക്കാനുള്ള ഒരു അവസരമായാണ് ഇന്ന് മറ്റെല്ലാ ആഘോഷാവസരങ്ങളെയും പോലെ വിഷുവും കാണുന്നത്.പതിവുപോലെ കുറെ ആചാരാനുഷ്‌ഠാനങ്ങളും ആഘോഷങ്ങളും മേളപ്പൊലിമയുമായി കണികണ്ടുണരാന്‍ വിഷു വന്നെത്തി. വസ്‌ത്രാഭരണസമൃദ്ധി, വിഭവസമൃദ്ധസദ്യ, കൈനീട്ടങ്ങള്‍ ഇങ്ങനെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി നാം വിഷു കൊണ്ടാടുവാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍ മറ്റെല്ലാ ആഘോഷദിനങ്ങളില്‍ നിന്നും ചില വ്യത്യസ്‌തതകള്‍ വിഷുവിനുണ്ട്. കുട്ടികളുടെ അത്യുത്സാഹം അതിന്റെ ഒരു ദൃഷ്‌ടാന്തമാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന എന്തു പ്രത്യേകതയാണ് ഇതിലുള്ളത്? ഇന്ന് എല്ലാ ആഘോഷങ്ങളും വിപണിയും പരസ്യങ്ങളും ഗൃഹോപകരണശൃംഖലയുമായി ബന്ധപ്പെട്ട് സ്‌ഥിതിചെയ്യുന്നതിനാല്‍ വ്യതിയാനങ്ങള്‍ അറിയുവാനുള്ള സാധ്യതകള്‍ കുറവാണ്. പണ്ട് നിറഞ്ഞ ഗ്രാമീണതയുടെയും കാര്‍ഷികപശ്‌ചാലത്തിന്റെയും മുമ്പില്‍ വിഷുവിന്റെ വരവ് ഒരു വലിയ പ്രത്യേകതയായിരുന്നു.
ഏവര്ക്കും സന്തോഷപൂര്ണമായ
വിഷു ആശംസിക്കുന്നു.

വിഷു ഭാരതീയ ജ്യോതിശാസ്‌ത്രത്തിലെ പുതുവത്സരദിനമാണ്. വലിയ ഒരു മാറ്റത്തിന്റെ നാന്ദികുറിക്കുന്ന ദിവസമാണ്. വരാനിരിക്കുന്ന ഒരു വര്‍ഷകാലത്തിന്റെ പ്രതീകമാണ്. ''വിഷുവിനു കിട്ടുന്നത് വര്‍ഷം മുഴുവനും'' എന്ന പഴഞ്ചൊല്ല് അര്‍ത്ഥപൂര്‍ണ്ണം തന്നെ. ചുരുക്കത്തില്‍ വിഷു സകലദിനങ്ങളിലുംവച്ച് സര്‍വ്വപ്രധാനം തന്നെ. ഒരു വര്‍ഷത്തിലെ മുന്നൂറ്റിയറുപത്തിയഞ്ചുദിവസങ്ങളില്‍ ഒന്നാമത്തെതായ വിഷുവിനാണ് ഏറ്റവും പ്രാധാന്യം. ജ്യോതിശാസ്‌ത്രത്തിലെ രാശിചക്രം തുടങ്ങുന്ന ദിനമാകയാലാണ് വിഷു പുതുവത്സരദിനമായി കണക്കാക്കുന്നത്. കാര്‍ഷികസംസ്‌കാരത്തില്‍ നീണ്ട ഒരു കാലയളവിലെ കൃഷി യാതനകള്‍ക്കുശേഷം വിളവെടുപ്പു കഴിഞ്ഞുള്ള സമയമാകയാല്‍ പൊതുവെ വിഭവസമൃദ്ധി ഉണ്ടായിരിക്കും. ഒരു രാശിയുടെ ആരംഭകാലമാകയാല്‍ വിഷുസംക്രമത്തിന് അതിന്റേതായ ചില സാമാന്യഫലങ്ങളും സവിശേഷഫലങ്ങളും ഉണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment