ദന്തക്ഷയം
കുട്ടികളിലെ രോഗങ്ങള്
ഇന്നത്തെ ആഹാരശൈലിയും ഭക്ഷണശേഷം പല്ല് വൃത്തിയാക്കാത്തതുമാണ് കുട്ടികളിലെ ദന്തക്ഷയത്തിന് മുഖ്യകാരണം. കുഞ്ഞുങ്ങളിലെ ദന്തരോഗങ്ങളില്‍ പ്രധാനം പല്ലിലെ പുഴുക്കുത്താണ്. ഭക്ഷണശേഷം അമ്മമാര്‍ കുഞ്ഞുങ്ങളുടെ വായ് വൃത്തിയാക്കത്തതാണ് കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിനു കാരണം. കുട്ടികളെ കഴിവതും രാത്രിയില്‍ പാലൂട്ടാതിരിക്കുക. വേണ്ടിവന്നാല്‍ പഞ്ഞി നനച്ച് പല്ലുകള്‍ നന്നായി വൃത്തിയാക്കണം. പാല്‍ വായില്‍ തങ്ങി നിന്ന് മുന്‍വശത്തെ പല്ലുകളെ കേടുവരുത്തും.
കുട്ടികളില്‍ ദന്തവൈകല്യമുണ്ടാകുന്ന മറ്റൊരു പ്രശ്‌നം വിരല്‍കുടിയാണ്. ഏകദേശം നാലരവയസുവരെ കുട്ടികള്‍ വിരല്‍ കുടിക്കും. അതുകഴിഞ്ഞും വിരല്‍ കുടിച്ചാല്‍ മോണ പൊങ്ങാം. മുകള്‍നിരയിലെ പല്ലുകള്‍ പൊങ്ങുകയും താഴത്തെ നിലയിലെ പല്ലുകള്‍ സ്‌ഥാനം തെറ്റി നാവിനു നേര്‍ക്കു വളയുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മോണ പൊങ്ങിയാല്‍ പല്ല് കമ്പിയിട്ട് ശരിയാക്കാനാവില്ല. വിരല്‍കുടി ചീത്തശീലമാണെന്ന് കുഞ്ഞിനെ ബോധ്യപ്പെടുത്തുന്നതാണ് നല്ലത്.
മോണരോഗങ്ങള്
സ്‌ത്രീകള്‍ ശാരീരികാരോഗ്യത്തിലെന്നപോലെതന്നെ പല്ലിന്റെയും മോണയുടെയും കാര്യത്തിലും പ്രാധാന്യം നല്‍കണം. സ്‌ത്രീശരീരത്തില്‍ വിവിധ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മോണരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദ്‌രോഗം, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖം, അള്‍സര്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്‌നങ്ങള്‍ മോണരോഗങ്ങള്‍മൂലം സ്‌ത്രീകളില്‍ സംഭവിക്കാം. മോണരോഗങ്ങളെ വളരെ ഗൗരവമായി കാണേണ്ടതും യഥാസമയം ചികിത്സിച്ച് ഭേദമാക്കേണ്ടതുമാണ്.
നിരതെറ്റിയ പല്ലുകള്
കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടത്
1. ഓരോ ആറുമാസത്തിലും മുടങ്ങാതെ ദന്തപരിശോധന ചെയ്യണം.
2. മൂന്നു വയസ് മുതല്‍ കുട്ടികളെ രാവിലെയും രാത്രിയിലും ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കണം. പോഷകാഹാരങ്ങള്‍ ഈ പ്രായത്തില്‍ കൂടുതല്‍ നല്‍കിയാല്‍ പല്ലുകളുടെ വളര്‍ച്ചയ്‌ക്ക് ഉത്തമമായിരിക്കും.
3. 6-8 വയസില്‍ അണപ്പല്ലു വന്നു തുടങ്ങും. മധുരമുള്ള പലഹാരങ്ങള്‍ ഒഴിവാക്കി പല്ല് വൃത്തിയായി സൂക്ഷിക്കണം.

കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്
1. ഈ പ്രായത്തില്‍ മോണവീക്കം വരികയും ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍നിന്ന് രക്‌തം വരികയും ചെയ്യാറുണ്ട്. ഹോര്‍മോ ണ്‍ വ്യതിയാനമാണ് കാരണം. ബ്രഷിങിന് പ്രാധാന്യം നല്‍കിയാല്‍ പരിഹരിക്കാം.
2. അണപ്പല്ലുകള്‍ ധാരാളമായി ഉണ്ടാകുന്ന പ്രായമാണിത്. വൃത്തിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ അണപ്പല്ലുകള്‍ പെട്ടെന്ന് കേടാകും. മോണകള്‍ക്ക് കുഴപ്പം വരാത്തരീതിയില്‍ നൂലുപയോഗിച്ച് പല്ലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കണം. ഇതിന് ഫ്‌ളേസിംഗ് എന്നാണ് പറയുന്നത്.

മുതിര്ന്നവരുടെ ശ്രദ്ധയ്ക്ക്
1. ആരോഗ്യമുള്ള പല്ല് വൃത്തിയുള്ളതും കേടില്ലാത്തതുമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും രണ്ടുനേരം പല്ലുതേയ്‌ക്കുകയും ഫ്‌ളേസിംഗ് ചെയ്യാനും മറക്കരുത്.
2. ആറു മാസം കൂടുമ്പോള്‍ മോണയും പല്ലും പരിശോധിപ്പിക്കുക.
2. ആറു മാസം കൂടുമ്പോള്‍ മോണയും പല്ലും പരിശോധിപ്പിക്കുക.
വാര്‍ധക്യത്തില്‍ ശ്രദ്ധിക്കേണ്ടത്
1. വാര്‍ധക്യത്തില്‍ പ്രത്യേകം ദന്തസംരക്ഷണം ആവശ്യമാണ്. മറ്റ് അസുഖങ്ങളെപ്പറ്റിയും കഴിക്കുന്ന മരുന്നുകളെപ്പറ്റിയും ദന്തഡോക്‌ടറെ അറിയിക്കണം.ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
2. പല്‍പ്പൊടി, ഉമിക്കരി എന്നിവ കഴിവതും ഒഴിവാക്കുക. കാരണം ഇനാമല്‍ കൂടുതലായും തേഞ്ഞുപോകുന്നു.
3. വെപ്പുപല്ല് രാത്രി മുഴുവന്‍ തണുത്ത വെള്ളത്തിലിട്ട് വയ്‌ക്കണം. ഇത് കീടാണുക്കള്‍വരാതിരിക്കാന്‍ സഹായിക്കും.
2. പല്‍പ്പൊടി, ഉമിക്കരി എന്നിവ കഴിവതും ഒഴിവാക്കുക. കാരണം ഇനാമല്‍ കൂടുതലായും തേഞ്ഞുപോകുന്നു.
3. വെപ്പുപല്ല് രാത്രി മുഴുവന്‍ തണുത്ത വെള്ളത്തിലിട്ട് വയ്‌ക്കണം. ഇത് കീടാണുക്കള്‍വരാതിരിക്കാന്‍ സഹായിക്കും.
ചികിത്സകള്
1. പല്ല് കേടായാല്‍ - റൂട്ട്‌കനാല്‍ ചികിത്സ
2. പല്ലുകള്‍ നിരതെറ്റുന്നതിന് - ഓര്‍ത്തഡോണ്‍ഡിക്‌സ് ചികിത്സ
3. പല്ലിന് നിറമകറ്റാന്‍ - വൈറ്റ്‌നിങ്
4. മോണയുടെ അസ്‌ഥികളുടെ തകരാറിന് - ഓര്‍ത്തോഗ്നാതിക് സര്‍ജറി
5. പല്ലുകളും മോണയും പുന:സൃഷ്‌ടിക്കല്‍ - മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി

എങ്ങനെയൊക്കെ ശ്രദ്ധിക്കാം ?
1. മസാല, മഞ്ഞള്‍ കലര്‍ന്ന ഭക്ഷണം, മുട്ട തുടങ്ങിയവ കഴിച്ചശേഷം നന്നായി പല്ല് വൃത്തിയാക്കുക.
2. രണ്ടുനേരം ബ്രഷ് ചെയ്യുക. തരിയില്ലാത്ത പല്‍പ്പൊടി ഉപയോഗിക്കുക.
3. ഭക്ഷണശേഷം വിരലുപയോഗിച്ച് പല്ല് വൃത്തിയാക്കുക.
4. ഏലയ്‌ക്ക, ഗ്രാമ്പു എന്നിവ ചവച്ചാല്‍ വായ്‌നാറ്റമകറ്റാം.
5. അമിതബലത്തില്‍ പല്ലുതേയ്‌ക്കരുത്.
6. അമ്ലത്വമുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.
7. നിത്യവും ഒരു സ്‌പൂണ്‍ എള്ളെണ്ണകൊണ്ട് വായുഴിയുക.
8. വിട്ട് മാറാത്ത വായ്‌പ്പുണ്ണുകള്‍ക്ക് വിദഗ്‌ദ്ധ ചികിത്സ തേടുക.

പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment