Pages

Saturday, April 12, 2014

പതിനാറാം ലോക്‌സഭയിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ ജനാധിപത്യത്തിന്‌ കരുത്തേകി കനത്ത പോളിംഗ്‌

Kerala recorded 74.04 percent polling in 16th Lok Sabha elections held on Thursday, according to the final figures available with the State Election Commission here.Among the 20 constituencies, Vadakara topped with 81.61 percent polling while Kannur with 81.32 and Kozhikode with 79.80 per cent were not far behind, the Commission office said today.However, Pathanamthitta recorded only 66.01 per cent, the lowest voting percentage in the State
പതിനാറാം ലോക്സഭയിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില് ജനാധിപത്യത്തിന് കരുത്തേകി കനത്ത പോളിംഗ്

                                സമാധാനപരമായ പോളിംഗ് വോട്ടര്മാരുടെ പ്രബുദ്ധതയുടെ സാക്ഷ്യപത്രമാണ്കനത്ത   പോളിംഗ്  ജനാധിപത്യത്തിന്റെ  വിജയമാണ് ..
സംസ്ഥാനത്ത് കനത്ത പോളിംഗാണ് ഇന്നലെ രാവിലെ മുതല് രേഖപ്പെടുത്തിയത്. ബൂത്തുകള്ക്കുമുന്നില് സ്ത്രീ-പുരുഷ വരികള് നീണ്ടത് ഏവരെയും അത്ഭുതപ്പെടുത്തി.
ഉച്ചയ്ക്കുമുമ്പു പതിവായി മുപ്പതോ അതിനടുത്തോ പോളിംഗാണ് കഴിഞ്ഞ രണ്ടുമൂന്നു തെരഞ്ഞെടുപ്പുകളില് കണ്ടതെങ്കിലും ഇക്കുറി അത് 50 ശതമാനത്തിനപ്പുറം പോയത് രാഷ്ട്രീയ കക്ഷികളില് വലിയ ചര്ച്ചയായിട്ടുണ്ട്. കടുത്ത രാഷ്ട്രീയ പോരാട്ടം അരങ്ങേറിയ ഏതാനും മണ്ഡലങ്ങളില് പോളിംഗ് തുടങ്ങുംമുമ്പേ വോട്ടര്മാര് ഇടംപിടിച്ചിരുന്നു. കണ്ണൂരിലും കൊല്ലത്തുമായിരുന്നു ഇത് ഏറെ പ്രകടമായത്. കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില് വോട്ടര്മാരുടെ കുത്തൊഴുക്കിനെ                                                    തങ്ങള്ക്കനുകൂലമായാണ് ഇരുമുന്നണികളും കാണുന്നതെന്നതാണ് ഏറെ കൗതുകകരം.2009 ല് 73.37 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി സംസ്ഥാനത്ത് 2,42,52,942 പേര്ക്കായിരുന്നു വോട്ടവകാശം. പതിനാറാം ലോക്സഭയിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില് വിവിധ സംസ്ഥാനങ്ങളിലായി 92 സീറ്റുകളിലേക്കുള്ള വിധിയാണ് ഇന്നലെയെഴുതിയത്. കേരളത്തിനു പുറമേ ഉത്തര്പ്രദേശ്, ബിഹാര്, മധ്യപ്രദേശ്, ഹരിയാന, ഒഡീഷ, ഡല്ഹി, മഹാരാഷ്ട്ര, ജാര്ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ലക്ഷദ്വീപ്, ആന്ഡമാന് നിക്കോബാര് എന്നിവിടങ്ങളിലുമാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്.
വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങള് പലയിടത്തും പണിമുടക്കിയതു വോട്ടര്മാരെ തെല്ലൊന്നുമല്ല വലച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കിടെ ഇതൊരു ചെറിയ പ്രശ്നമാണെന്നു പറഞ്ഞ് അവഗണിക്കാനാകില്ല. നീണ്ട ക്യൂവില് കാത്തിരുന്ന ശേഷം വോട്ട് രേഖപ്പെടുത്താനൊരുങ്ങുമ്പോള് വോട്ടിംഗ് യന്ത്രങ്ങള് തകരാറിലാകുന്നതു മടുപ്പിക്കുമെന്നു തീര്ച്ച. ഇത്തരം പിഴവുകള് മുമ്പും ഉണ്ടായിട്ടുണ്ടെന്നിരിക്കെ പിശകു തിരുത്തി യന്ത്രങ്ങള് കുറ്റമറ്റതാക്കാനാകില്ലേ എന്നതാണു വോട്ടര്മാരുടെ ന്യായമായ ചോദ്യം.

                   വൈകിട്ടു പലയിടങ്ങളിലും ആഞ്ഞുവീശിയ കാറ്റിലും മഴയിലും വോട്ടിംഗ് കേന്ദ്രങ്ങള് ഇരുട്ടിലായതും വോട്ടിംഗ് ദുഷ്കരമാക്കി. മധ്യകേരളത്തിലാണ് കാറ്റും മഴയും വലച്ചത്. പലയിടത്തും മെഴുകുതിരി വെട്ടത്തിലാണ് വോട്ടെടുപ്പു തുടര്ന്നത്ഭാവിയി  അധികാരിക  കൂടുത  സൌകര്യങ്ങ  ഒരുക്കണം .

                                                                       പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: