Pages

Saturday, April 12, 2014

ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയില്‍

ജഗതി ശ്രീകുമാര്വീണ്ടും പൊതുവേദിയില്
mangalam malayalam online newspaperപ്രിയപ്പെട്ട നടന്‍ ജഗതിശ്രീകുമാര്‍ നാളുകള്‍ക്ക്‌ ശേഷം വീണ്ടും പൊതുവേദിയില്‍. തിരുവനന്തപുരം കോവളത്ത്‌ എല്ലു പൊടിയുന്ന രോഗമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച അമൃതവര്‍ഷിണി കൂട്ടായ്‌മയില്‍ താരം പങ്കെടുത്തു. സമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജഗതി ഭദ്രദീപം കൊളുത്തുകയും ചെയ്‌തു. അപകടത്തിന്‌ ശേഷം താരം ഇതാദ്യമായിട്ടാണ്‌ പൊതുവേദിയില്‍ എത്തുന്നത്‌.
രാവിലെ 11 മണിയോടെ വേദിയിലെത്തിയ ജഗതി മകന്റെ സഹായത്തോടെയാണ്‌ ഭദ്രദീപം കൊളുത്തിയത്‌. അതേസമയം താരത്തിന്‌ സംസാരിക്കാനാകില്ല. വീല്‍ ചെയറിലായിരുന്നു ദീപത്തിനടുത്തേക്ക്‌ താരത്തെ എത്തിച്ചത്‌. അപകടത്തില്‍ പെട്ട്‌ ചികിത്സ തുടരുന്ന ജഗതി ഇതാദ്യമായിട്ടാണ്‌ പൊതുവേദിയിലേക്ക്‌ വരുന്നത്‌. അപകടത്തിന്‌ പിന്നാലെ വെല്ലൂര്‍ ആശുപത്രിയിലും പിന്നീട്‌ വീട്ടിലും അതിന്‌ ശേഷം കോട്ടയത്തെ ആശുപത്രിയിലുമായി മാറിമാറി കഴിയുന്ന ജഗതിക്ക്‌ ഒരു മാറ്റം വരട്ടെ എന്ന ആലോചനയാണ്‌ പുറത്തെത്തിച്ചത്‌.

പുറത്തെ അന്തരീക്ഷം താരത്തിന്‌ ഉണര്‍വ്വ്‌ ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ്‌ ഉറ്റവര്‍ക്ക്‌. താരത്തിന്റെ ഈ അവസ്‌ഥയില്‍ പ്രത്യേക അവസ്‌ഥയുള്ള കുട്ടികളുടെ കാര്യം തന്നെയാണ്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും മികച്ച അവസരമെന്നാണ്‌ വീട്ടുകാര്‍ കരുതുന്നത്‌. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, മജീഷ്യന്‍ മുതുകാട്‌ എന്നിവരുംചടങ്ങിനുണ്ടായിരുന്നു.

                                            പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: