Pages

Friday, April 4, 2014

ശക്‌തിമില്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക്‌ വധശിക്ഷ


ശക്തിമില്കൂട്ടബലാത്സംഗം:
 പ്രതികള്ക്ക്വധശിക്ഷ

mangalam malayalam online newspaper                ശക്‌തിമില്‍ കൂട്ടബലാത്സംഗക്കേസില്‍ വനിതാഫോട്ടോഗ്രാഫറെ കൂട്ട ബലാത്സംഗം ചെയ്‌ത മൂന്ന്‌ പ്രതികള്‍ക്ക്‌ വധശിക്ഷ. ഒന്നും മൂന്നും നാലും പ്രതികളായ വിജയ് യാദവ്, സലിം അന്‍സാരി ക്വാസിം ബംഗാളി എന്നിവര്‍ക്കാണ്ശി ശിക്ഷ ലഭിച്ചത്‌. രണ്ടാം പ്രതിക്ക്‌ 20 വര്‍ഷം തടവിനും ശിക്ഷിക്കപ്പെട്ടു. മുംബൈ സെഷന്‍സ്‌ കോടതിയുടേതാണ്‌ വിധി. മാനഭംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്. ആവര്‍ത്തിച്ച് കുറ്റകൃത്യം ചെയ്യുന്നതില്‍ പരിഗണിച്ചാണ് വധശിക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഇവര്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.
2013 ഓഗസ്‌റ്റ് 22 ന്‌ നടന്ന സംഭവത്തില്‍ ശക്‌തിമില്ലന്റെ ഫോട്ടോ എടുക്കാനായി എത്തിയ വനിതാ ഫോട്ടോഗ്രാഫറെ സഹായിയെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ച ശേഷം അഞ്ചുപേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ കേസിലെ മൂന്ന്‌ പ്രതികള്‍ നേരത്തേ ഒരു കോള്‍സെന്റര്‍ ജീവനക്കാരിയെയും ഇതേ രീതിയില്‍ ഇതേ സ്‌ഥലത്ത്‌ വെച്ച്‌ തന്നെ കൂട്ട ബലാത്സംഗത്തിന്‌ ഇരയാക്കിയതായി നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഇവരും പോലീസില്‍ പരാതി നല്‍കിയിരുന്നു. വേഗത്തില്‍ വിചാരണ പൂര്‍ത്തിയായ കേസെന്ന പ്രത്യേകത കൂടി ഇതിനുണ്ട്‌.

              നീണ്ട വാദത്തിന്‌ ശേഷമാണ്‌ കോടതി വിധി പ്രസ്‌താവിച്ചത്‌. വിധി പ്രസ്‌താവ്യം മാറ്റി വെയ്‌ക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും അനാവശ്യമായി കേസ്‌ നീട്ടി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന്‌ കോടതി കണ്ടെത്തി. മൂംബൈ പോലീസ്‌ ഏറ്റവും നന്നായി കൈകാര്യം ചെയ്‌ത കേസുകളില്‍ ഒന്നായിരുന്നു ഇത്‌. ബലാത്സംഗം ചെയ്‌ത അന്ന്‌ വൈകുന്നേരം തന്നെ ഫോട്ടോഗ്രാഫര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മൂന്ന്‌ ദിവസത്തിനകം ആദ്യ പ്രതിയെ പിടികൂടുകയും പിന്നീട്‌ തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റുള്ളവരെയും അറസ്‌റ്റ ചെയ്‌ത് ഒരു മാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുയും ചെയ്‌തു.

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: