ബ്രഹ്മോസിന്റെ പരിഷ്കൃത രൂപം വിജയകരമായി പരീക്ഷിച്ചു
ഇന്ത്യയുടെ ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസിന്രെ പരിഷ്കരിച്ച രൂപം രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ വിജയകരമായി പരീക്ഷിച്ചു. മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് 290 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ തൊടുത്തത്. കൃത്യമായിരുന്നു ലക്ഷ്യമെന്ന് പ്രതിരോധ വകുപ്പ് വക്താവ് കേണൽ എസ്.ഡി ഗോസ്വാമി അറിയിച്ചു.
ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസ് ഇതിനോടകം കരസേനയും നാവികസേനയും ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തും ബ്രഹ്മോസിന് നിർമ്മാണ കേന്ദ്രമുണ്ട്.
പ്രൊഫ്. ജോണ് കുരാക്കാർ

No comments:
Post a Comment