Pages

Saturday, April 5, 2014

തമിഴ്‌നാട്ടില്‍ മൂന്നു വയസ്സുകാരികുഴല്‍ക്കിണറില്‍ വീണു


തമിഴ്നാട്ടില്മൂന്നു വയസ്സുകാരി 400 അടി താഴ്ചയുള്ള കുഴല്ക്കിണറില്വീണു; രക്ഷാപ്രവര്ത്തനം തുടരുന്നു

mangalam malayalam online newspaperതമിഴ്‌നാട്ടില്‍ വില്ലുപുരം ജില്ലയില്‍ മൂന്നു വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു. 400 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലാണ്‌ കുട്ടി അകപ്പെട്ടിരിക്കുന്നത്‌. ഏതാണ്ട്‌ 30 അടി താഴ്‌ചയില്‍ തങ്ങി നില്‍ക്കുകയാണ്‌ കുട്ടി ഇപ്പോള്‍. കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.
വില്ലുപുരം ജില്ലയിലെ പല്ലക്കാച്ചേരി ഗ്രാമത്തിലെ മധുമിതയാണ്‌ അപകടത്തില്‍ പെട്ടത്‌. കളിക്കുന്നതിനിടെ മധുമിത അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്നാണ്‌ അറിയുന്നത്‌. കുട്ടി കുഴല്‍ക്കിണറില്‍ വീഴുന്നത്‌ ആരും കണ്ടില്ലെങ്കിലും കിണറില്‍ നിന്നുള്ള കരച്ചില്‍ കേട്ടാണ്‌ മാതാപിതാക്കള്‍ കുട്ടിയെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌.
കുട്ടിയെ കുഴല്‍ക്കിണറിനടുത്ത്‌ മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ രക്ഷിക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. അധികം വൈകാതെ കുട്ടിയെ പുറത്തെടുക്കാനാകുമെന്നാണ്‌ രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. നേരത്തേ പാറ നീക്കാനും മറ്റുമുള്ള ഉപകരണങ്ങള്‍ ലഭ്യമാകാതിരുന്നത്‌ രക്ഷാപ്രവര്‍ത്തനം താമസിപ്പിച്ചിരുന്നു.

കുഴല്‍ക്കിണറുകള്‍ക്ക്‌ സമീപം വേണ്ട സുരക്ഷ ഏര്‍പ്പെടുത്താത്തതിനാലാണ്‌ വീണ്ടും അപകടം സംഭവിച്ചത്‌. സുപ്രീം കോടതി ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുള്ള അലംഭാവം തുടരുകയാണ്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ നാലുവയസ്സുകാരി 300 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 11 മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്‌ ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടി പിന്നീട്‌ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍നിന്നും 19 മണിക്കൂറിനുശേഷം രക്ഷപെടുത്തിയ മൂന്നു വയസുകാരി മരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് അപകടത്തില്‍പ്പെട്ട മധുമിതയെ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്തുവെങ്കിലും കല്ലക്കുറിച്ചിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിച്ചു. അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. മണിക്കൂറുകളോളം പ്രാണവായു ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പിതാവിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് കളിയ്ക്കുന്നതിനിടെയാണ് മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ വീണത്. പ്ലാസ്റ്റിക് ചാക്കുകൊണ്ട് മറച്ച നിലയില്‍ ആയിരുന്നു കുഴല്‍ക്കിണര്‍ . അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടു. കുഴലിലൂടെ ഓക്‌സിജന്‍ നല്‍കിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനായില്ല.കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച 2010 ലെ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതുമൂലമാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ തിരുവണ്ണാമല ജില്ലയില്‍ കുഴല്‍ക്കിണറില്‍വീണ് ആറുവയസുകാരി മരിച്ചിരുന്നു.


                                                   പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: