ലോകരാഷ്ട്രങ്ങളിൽ വൻഡിമാണ്ട്
കേരളത്തിൽ വ്യാപകമായി
കറികളിൽ പ്രത്യേകിച്ചും
മീൻകറിയിൽ ഉപയോഗിക്കുന്ന
പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ്
കുടംപുളി. (ശാസ്ത്രീയനാമം: Garcinia
gummi-gutta). ഇത് പിണംപുളി, മീൻപുളി,
ഗോരക്കപ്പുളി, പിണാർ,
പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി
എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം
12 മീറ്ററോളം ഉയരത്തിൽ വളരുന്നു.
കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള
പാകമായ കായ്കൾ കറികളിലും
മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി
ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം
കീറി ഉണക്കിയെടുത്തതാണ്.
ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ
ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.
ഇംഗ്ലീഷിൽ "ഇന്ത്യൻ ഗാർസിനിയ" (Indian garcinia) എന്ന പേരിലും ഹിന്ദിയിൽ ബിലാത്തി
അംലി എന്ന പേരിലും
അറിയപ്പെടുന്നു ചെറുതും തിളക്കമുള്ളതുമായ ഇലകൾ തണ്ടിന്റെ
രണ്ടു വശങ്ങളിലായി കാണപ്പെടുന്നു. പച്ചനിറത്തിൽ കാണപ്പെടുന്ന
കായ്‌കൾ പാകമാകുമ്പോൾ മഞ്ഞനിറത്തിലാകുന്നു.
കായ്‌കൾ 6-8 വരെ
ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിനുള്ളിലായി മാംസളമായ ആവരണത്തിനുള്ളിൽ
6-8 വരെ വിത്തുകൾ കാണപ്പെടുന്നു
ഒരു ഉഷ്ണമേഖലയിൽ വളരുന്ന
കുടംപുളി
ഒരു നിത്യഹരിത വൃക്ഷമാണ്. ഏകദേശം 20 മീറ്റർ വരെ
പൊക്കത്തിൽ വളരുന്ന
ഇതിന്റെ തടിക്ക് 75 സെന്റീമീറ്റർ
വരെ വ്യാസമുണ്ടായിരിക്കും. ആൺ പൂക്കളും
പെൺ പൂക്കളും
വെവ്വേറെ വൃക്ഷങ്ങളിൽ കുലകളായി
കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ
കലർന്ന വെള്ള
നിറമാണുള്ളത്. ഇതിൽ
ആൺ പൂക്കൾ പെൺപൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും.
വിദളം ദളം എന്നിവ
5 വീതം കാണപ്പെടുന്നു. കേസരങ്ങൾ 10 മുതൽ 20 എണ്ണം
വരെ ഒന്നു ചേർന്ന് ഗോളാകൃതിയിൽ കാണപ്പെടുന്നു.
പെൺപൂവിലുള്ള കേസരങ്ങൾ വന്ധ്യമാണ്. വിളഞ്ഞ കായ്കൾക്ക് മഞ്ഞ
നിറമാണുള്ളത്. കായ്കൾക്ക് 6 സെന്റീമീറ്റർ വരെ
വ്യാസമുണ്ടായിരിക്കും. കായ്കൾ മാംസളമായ
കായിൽ 8 മുതൽ 10 വരെ
വിരിപ്പുകളും; വരിപ്പുകൾക്ക് അനുസൃതമായി
വിത്തുകളും കാണപ്പെടുന്നു. കായ് വിത്തു നീക്കം
ചെയ്ത് ഉണക്കിയെടുത്തതാണ് കറികളിൽ
ഉപയോഗിക്കുന്നത്. കറികൾക്ക്
പർപ്പൾ നിറം
നൽകുന്നതു കൂടാതെ
മധുരവും പുളിയും കലർന്ന
സ്വാദും നൽകുന്നു
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment