മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കേസില്‍ വിധി പറയുന്നതിന് മുന്‍പ് കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ കുറിച്ച് ചുമതലകളില്‍ നിന്ന് മാറിനിന്ന് സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള ഏത് അന്വേഷണവും നേരിടാമെന്ന് ജസ്‌റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു. കോടിയേരിയുമായുള്ള കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലാണ് വിധിയില്‍ മുഖ്യമന്ത്രിയ്‌ക്ക് എതിരായി രൂക്ഷവിമര്‍ശനം ഉണ്ടായതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജസ്‌റ്റീസ് ഹാറൂണ്‍ റഷീദിന്റെ പ്രതികരണം.
സി.പി.എം
നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ഡല്‍ഹി കേരളാ ഹൗസില്‍വെച്ച് ഗൂഢാലോചന
നടത്തിയെന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ജസ്റ്റിസ്
ഹാറൂണ്‍ അല്‍ റഷീദ് വ്യക്തമാക്കി. കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ്
അദ്ദേഹത്തിന്റെ വിശദീകരണം. സ്ഥാനത്തുനിന്ന് മാറിനിന്ന് ഏതന്വേഷണം നേരിടാനും തയ്യാറാണ്. കോടിയേരിയുമായി
നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണ്. കോടിയേരിയുമായി അടുത്ത പരിചയമുണ്ട്. താന്‍
ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കോടിയേരി ഡല്‍ഹിയിലുണ്ടന്നറിഞ്ഞ് അദ്ദേഹത്തെ
കാണാനാഗ്രഹം പ്രകടിപ്പിച്ചു. തന്റെ മുറിയിലേക്ക് വരാമെന്ന് അദ്ദേഹമാണ് പറഞ്ഞത്.
മകളുടെ കല്യാണകാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. നിരവധി മാധ്യമപ്രവര്‍ത്തകരും
മറ്റുള്ളവരും അവിടെയുണ്ടായിരുന്നു - അദ്ദേഹം പറഞ്ഞു.
കോടിയേരിയുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും സ്പീക്കറുമായും തനിക്ക് അടുത്ത പരിചയമുണ്ട്. ഹൈക്കോടതിയില്‍ ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.ഇപ്പോഴെങ്കിലും എല്ലാക്കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ ജുഡീഷ്യറിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുമെന്നതിനാലാണ് പറയുന്നത്- ജസ്റ്റിസ് വ്യക്തമാക്കി.ജുഡീഷ്യറിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും വസ്തുതകള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന ആളാണ് താനെന്നും ന്യായാധിപന്റെ അന്തസ് വിട്ട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണിയായ കോടതിയെ ഏതുതരത്തിലും ആക്രമിക്കാമെന്ന് കരുതരുത്. അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭൂമി തട്ടിപ്പ് കേസില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിധി പറഞ്ഞാല്‍ പോരായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ന്യായാധിപന് അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും അതുവരെ വിധി പോക്കറ്റില്‍ വെച്ചു നടക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
വിധിയെ ആര്‍ക്കും വിമര്‍ശിക്കാമെന്നും, എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വഴിയേ പോവുന്നവര്‍ ടിവിയിലൂടെ കോടതിവിധിയെ വിമര്‍ശിക്കുകയാണിപ്പോള്‍. വിധി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അപ്പീല്‍ കൊടുക്കുകയാണ് വേണ്ടത്. അന്വേഷണം എല്ലാം കഴിഞ്ഞ് താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ തനിക്കുണ്ടായ അപമാനം എങ്ങനെ നീക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സലീംരാജ് കേസില്‍ വിധി പറയുന്നതിന് മുമ്പ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇത് സംശയകരമാണെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇരുവരും സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment