പാര്‍ട്ടിയുടെ
പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശത്തിന് പാത്രമായ
പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയും മുന്‍ സൈനിക
മേധാവിയുമായ ജനറല്‍ വി.കെ.സിങ്ങിന്റെ നല്ല സര്‍ട്ടിഫിക്കറ്റ്. ആന്റണി സത്യസന്ധനും
ഉദ്ദേശശുദ്ധിയുള്ളയാളുമാണെന്നാണ് ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് മണ്ഡലത്തിലെ
ബി.ജെ.പി. സ്ഥാനാര്‍ഥിയായ സിങ് പറഞ്ഞത്. സൈനികരുടെ ക്ഷേമം ആഗ്രഹിക്കുന്ന ആന്റണിയെ
പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരാണ് വഴിതെറ്റിക്കുന്നതെന്നും സിങ് പറഞ്ഞു.
ജനനതീയതി
തിരുത്തിയ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി നിരന്തരം
ഏറ്റുമുട്ടിയശേഷമാണ് സിങ് വിരമിച്ചത്. പിന്നീട് 2012ല്‍ സൈന്യത്തിന് ട്രക്ക്
വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്നും തനിക്ക് കോഴ വാഗ്ദാനം
ഉണ്ടായിരുന്നുവെന്നും സിങ് പറഞ്ഞത് പ്രതിരോധ വകുപ്പിനെ പ്രതിക്കൂട്ടിലാക്കുകയും
ആന്റണിക്ക് നാണക്കേടാവുകയും ചെയ്തിരുന്നു. ഇതിന് പുറമെ പ്രതിരോധ വകുപ്പിലെ
പോരായ്മകള്‍ ചൂണ്ടിക്കാട്ടി സിങ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് ചോര്‍ന്നതും വലിയ
വിവാദത്തിന് വഴിമരുന്നിട്ടു. വിരമിച്ച ജനറല്‍ സിങ് കഴിഞ്ഞ മാസമാണ് ബി.ജെ.പി.യില്‍
ചേര്‍ന്ന് ഘാസിയാബാദില്‍ മത്സരിക്കാന്‍ ടിക്കറ്റ് തരപ്പെടുത്തിയത്.പാകിസ്താന്
പ്രിയപ്പെട്ട എ.കെകളില്‍ ഒരാളാണ് എ.കെ. ആന്റണി എന്നായിരുന്നു കഴിഞ്ഞയാഴ്ച ജമ്മു
കശ്മീരില്‍ ഭാരത് വിജയ് റാലിയില്‍ നരേന്ദ്ര മോദി ആരോപിച്ചത്. മോദിയുടെ
പ്രസ്താവന സൈനികരുടെ ആത്മവീര്യം തകര്‍ക്കുമെന്നായിരുന്നു ഇതിനോടുള്ള ആന്റണിയുടെ
പ്രതികരണം.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment