അഴിമതിയുടെ കാര്യത്തിൽ
ഭാരതം ഏറെ മുന്നിൽ
ലോക രാഷ്ട്രങ്ങളുടെ ഇടയിൽ അഴിമതിയുടെ കാര്യത്തിൽ 94-ാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്., ഇന്ത്യതിളങ്ങുന്നു ഛക്തേ ഭാരത്?എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 125 കോടി ജനതയെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണവർഗ്ഗത്തിനെതിരെ ശക്തമായ മറുപടി നൽകാൻ സാധാരണക്കാരനു ലഭിക്കുന്ന ഒരേയൊരവസരമാണ് ഈ തെരഞ്ഞെടുപ്പ്. അഴിമതി പട്ടികയിൽ നമ്മുടെ രാജ്യത്തിനു മുകളിൽ നിൽക്കുന്നത് പാകിസ്ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് എന്നത് ഏറെ നാണിപ്പിക്കുന്നു. എന്തിനേറെ ഭൂട്ടാൻ എന്ന കൊച്ചു രാഷ്ട്രം പോലും പട്ടികയിൽ ഏറെ താഴെയാണ്.
അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അതിലൂടെ കൊടിയ അഴിമതിയും ധൂർത്തും മാത്രം കൈമുതലാക്കിയ യുപി എ സർക്കാർ അനുശാസിക്കേണ്ട നിയമങ്ങളെയും മാനദണ്ഡങ്ങളെയും പാടെ അവഗണിച്ചുകൊണ്ട് വൻ കുംഭകോണങ്ങൾക്കായി ഖജനാവ് മലർക്കെ തുറന്നുകൊടുത്ത കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കൊള്ളയടിയുടെയും കുംഭകോണങ്ങളുടെയും ഒരു പരമ്പരതന്നെ അഞ്ചുവർഷക്കാലം അവർ കൊണ്ടാടി. 1987 ഏപ്രിൽ 16 ന് പുറത്തുവന്ന 1550 കോടി രൂപയുടെ ബൊഫോഴ്സ് ഇടപാടിനെയും 1996 ലെ 946 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിലെ കോഴ ഇടപാടിനെയും അമ്പേ നാണംകെടുത്തുന്ന തരത്തിലുള്ള ബഹുകോടി കോഴ ഇടപാടുകളാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം രാജ്യം കണ്ടത്. ആ അഴിമതി പരമ്പരകളെല്ലാം തന്നെ താന്ത്രികമായിരുന്നു എന്നു വേണം കരുതാൻ. ഒന്നിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പുതന്നെ അടുത്തത് വാർത്തയാകുന്നു. ഇത്തരത്തിൽ ഒന്നിനു പുറകെ ഒന്നായി നിരന്തരം വാർത്താമാധ്യമങ്ങളിൽ കൊള്ളക്കഥകൾ നിറഞ്ഞുനിന്ന അഞ്ചു വർഷക്കാലത്തെ ഭരണമാണ് രാജ്യത്ത് നടന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതി രണ്ടാം യുപിഎ സർക്കാരിനെ പിരിച്ചുവിടേണ്ട നിരവധി സന്ദർഭങ്ങളാണ് ഉണ്ടായത്.
കോമൺവെൽത്ത് രാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. ഒരിക്കലും ചോദ്യം ചെയ്യാനാകാത്ത കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡിയുടെ നേതൃത്വത്തിൽ നടന്ന കോമൺവെൽത്ത് ഗയിംസ് കൊള്ള. ദേശീയതലത്തിൽ നടന്ന പല കൊള്ളകളെയും അപേക്ഷിച്ച് തുകയുടെ അളവിൽ തുലോം തുച്ഛമാണെങ്കിലും സുരേഷ് കൽമാഡിയും കൂട്ടരും ചേർന്ന് തട്ടിയെടുത്തത് 90 കോടി രൂപയായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യം കോമൺവെൽത്ത് രാഷ്ട്രങ്ങൾക്കു മുമ്പിൽ തുണിയില്ലാതെ നിൽക്കേണ്ടി വന്ന അവസ്ഥ. 90 കോടിയുമായി പോയ സുരേഷ് കൽമാഡിയെ വീണ്ടും പൂനയിൽ കോൺഗ്രസ് ടിക്കറ്റ് നൽകി മത്സരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഇന്ത്യക്കകത്തും പുറത്തും ആളിക്കത്തിയ പ്രതിഷേധാഗ്നിയിൽ അത് തത്ക്കാലം കെട്ടടങ്ങി.
കാർഗിൽ യുദ്ധത്തിൽ വിരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബം അനാഥമാകാതിരിക്കാനും അവരെ പുനരധിവസിപ്പിക്കാനുമായി ബോംബെ നഗരത്തിന്റെ ഹൃദയഭാഗമായ കൊളാബയിൽ കെട്ടിപ്പൊക്കിയ ആദർശ് ഫ്ളാറ്റുകൾ യാതൊരു ആദർശവും നോക്കാതെ രാഷ്ട്രീയ പ്രമാണിമാരും ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് തട്ടിഎടുത്ത കഥയറിഞ്ഞ് സേനയിലെ അംഗങ്ങൾ മാത്രമല്ല പൊതുസമൂഹം ഒന്നടങ്കം ലജ്ജിച്ച് തലതാഴ്ത്തി. ഗവർണർ പദവിയിൽ നിന്നും കേന്ദ്രമന്ത്രിയായി വന്ന സുശീൽകുമാർ ഷിൽഡെ, പരേതനായ മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ്റാവുദേശ്മുഖ്, അശോക് ചവാൻ എന്നിവർ ആരോപണ വിധേയരായി ഇന്നും നിലകൊള്ളുന്നു. ആരോപണത്തെ തുടർന്ന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്ന അശോക് ചവാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടുന്നു എന്നത് ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ അപമാനകരമാണ്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സാധാരണ ഭടന്മാരുടെ കുടുംബത്തെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിക്കുന്നത് അപമാനകരമായതുകൊണ്ടാകാം അവരെ ഒഴിവാക്കി ആദ്യം ആറുനിലയിൽ മാത്രം പണിയാൻ അനുമതിയുണ്ടായിരുന്ന കെട്ടിടത്തെ 31 നിലകളുള്ള അംബരചുബിയാക്കി മാറ്റി നാമമാത്രമായ തുകയ്ക്ക് കോൺഗ്രസ് രാഷ്ട്രീയ മേലാളന്മാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് കൈക്കലാക്കിയത്. അന്വേഷണങ്ങൾക്ക് പുറമെ അന്വേഷണങ്ങൾ നടന്നതല്ലാതെ ഒരു തിരുത്തൽ നടപടിയും ഉണ്ടായില്ല. എന്നുമാത്രമല്ല, താത്ക്കാലികമായി സ്ഥാനം ഒഴിയേണ്ടിവന്ന അശോക് ചവാൻ തിരിച്ചുവരവിന്റെ പാതയിലും സുശീൽകുമാർ ഷിൽഡെ പൂർവാധികം ശക്തിയോടെ ആഭ്യന്തരമന്ത്രിയായും തുടരുന്നു. മുൻ സൈനിക മേധാവി മാധവേന്ദ്ര സിംഗിനും ഉപമേധാവി ശാന്തനു ചൗധരിക്കും ഈ മണിസൗധത്തിൽ ഫ്ളാറ്റുകൾ ലഭിച്ചിരിക്കുന്നു. എന്തിനേറെ ഇന്ത്യൻ നയതന്ത്രജ്ഞയും വിവാദനായികയുമായ ദേവയാനി ഖോബ്രഗഡെയും അവരുടെ പിതാവ് ഐഎഎസ് കാരനായ ഉത്തം ഖോബ്രഗഡെയും ആദർശം നഷ്ടപ്പെട്ട് സിബിഐ വലയിലാകുന്നു എന്നാണ് അറിയുന്നത്. ഇവരിൽ ആരും തന്നെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യുവരിച്ചവരല്ല എന്ന് രാജ്യത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയെങ്കിലും കുറഞ്ഞപക്ഷം ഓർക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ദീർഘമായ മൗനം അയോധ്യയിലെ പള്ളി പൊളിച്ചെറിഞ്ഞ നരസിംഹറാവുവിന്റെ മൗനത്തെയും കടത്തിവെട്ടുന്നതാണ് എന്ന് കാണാതിരിക്കാൻ നിവൃത്തിയില്ല.
വളരെ ആസൂത്രിതമായി കോൺഗ്രസ് – ഡിഎംകെ സഖ്യത്തിൽ ഉരുത്തിരിഞ്ഞ ഒന്നാണ് 2ജി സ്പെക്ട്രം അഴിമതി. ആഡിറ്റർ ആന്റ് അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ മാത്രം വെളിപ്പെട്ട ഒരു വൻ കൊള്ളയുടെ തിരക്കഥയായിരുന്നു ഇത്. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപയാണ് ഇതുമൂലം ഖജനാവിന് ഉണ്ടായ നഷ്ടം. ഈ നഷ്ടം രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുടെ ഖജനാവിലേക്കും അതുവഴി രാഷ്ട്രീയ മേലാളന്മാരുടെ ബിനാമി അക്കൗണ്ടുകളിലേക്കുമാണ് ഒഴുകിയത്. കേന്ദ്രമന്ത്രി എ രാജയും കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയും ജയിലിൽ അടക്കയ്ക്കപ്പെട്ടു. ഭീകര കൊള്ളയുടെ യഥാർഥ വസ്തുതകൾ സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തി ജനങ്ങൾക്കുമുമ്പിൽ കൊണ്ടുവരുന്നതിന് പി സി ചാക്കോ എംപി അധ്യക്ഷനായി രൂപീകരിച്ച ജോയിന്റ് പാർലമെന്ററി കമ്മറ്റി തന്നെ അന്വേഷണം അട്ടിമറിച്ചു.

No comments:
Post a Comment