Pages

Friday, March 28, 2014

TRIBUTE PAID TO RAMDAS, DIRECTOR OF NEWS PAPER BOY

ന്യൂസ്പേപ്പ ബോയിയെ ൽകിയ
രാംദാസ് വിടവാങ്ങി 
P Ramdas, who directed Newspaper Boy, the first neo-realistic movie in Malayalam, passed away at a private hospital, , on 27th March,2014,Thursday. He was 82.Newspaper Boy, the brainchild of a group of students from Thrissur,  was a film which was ahead of the times. It was released on on May 13, 1955. The movie was announced six years earlier.

The funeral will be held at the Paremakkavu crematorium at 4 pm on 28th march,2014, Friday,
മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ്പേപ്പ ബോയിയുടെ സംവിധായക പി. രാംദാസ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയി ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോട്ടയത്ത് മകനൊപ്പമായിരുന്നു കുറേക്കാലമായി താമസം. സംസ്കാരം ജന്മനാടായ തൃശൂരി ഇന്നു നടക്കും. രാവിലെ പതിനൊന്നര മുത ഒരു മണി വരെ സാഹിത്യ അക്കാഡമിയിലും പിന്നീട് ഊരകം പല്ലിശേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് നാലുമണിയോടെ പാറമേക്കാവ് ശ്മശാനത്തിലാണ് സംസ്കാരം.മലയാള സിനിമാ ചരിത്രത്തി എക്കാലവും ർമ്മിക്കുന്ന പേരാണ് ന്യൂസ്പേപ്പ ബോയിയും രാംദാസും. ലോകത്ത് തന്നെ വിദ്യാർത്ഥികൾ ഒരുക്കിയ ആദ്യ കൊമേഴ്സ്യ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പ ബോയിക്കുണ്ട്. കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളായിരുന്നു സിനിമയ്ക്ക് വിഷയമായത്. ന്യൂസ്പേപ്പ ബോയിക്ക് പുറമേ നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008 ജെ.സി. ഡാനിയേ പുരസ്കാരം ൽകി അദ്ദേഹത്തെ ആദരിച്ചു.

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയി പിറന്നതാണ് ന്യൂസ്പേപ്പ ബോയ്. 1955 മേയ് 13ന് തൃശൂ ജോസ് തിയേറ്ററിലാണ് പ്രായംകുറഞ്ഞ സംവിധായകന്റെ ചിത്രം പ്രദർശനം തുടങ്ങിയത്. അന്നത്തെ കാലത്ത് 1,75,000 രൂപ ചെലവഴിച്ചാണ് രാംദാസ് ന്യൂസ്പേപ്പ ബോയ് ഒരുക്കിയത്. അക്കാലത്ത് ഫിലിംഫെയ മാസികയി വന്ന ഒരു ലേഖനമാണ് രാംദാസിനെ ചിത്രം എടുക്കാ പ്രേരിപ്പിച്ചത്. രാജ്കപൂ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായക എന്ന തലക്കെട്ടി വന്ന ലേഖനം വായിച്ചാണ് രാംദാസ് തന്റെ കൂട്ടുകാരോട് പറഞ്ഞത് 'ഞാനാകും മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായക"നെന്ന്. മഹാത്മാ മാസികയി രാംദാസ് തന്നെ എഴുതിയ കഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തത്. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മക പഠനം ഉപേക്ഷിച്ച് ജോലിതേടി മദ്രാസിലേക്ക് വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലി കിട്ടാതെ ഒടുവി നാട്ടി മടങ്ങിയെത്തി ന്യൂസ്പേപ്പ ബോയ് ആയി മാറുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ.

അടുത്തകാലത്ത് ന്യൂസ്പേപ്പ ബോയിയുടെ രണ്ടാം പതിപ്പിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അദ്ദേഹം. പി.. നാഥന്റെ കാശി എന്ന നോവലാണ് ഇതിന് മനസി കണ്ടിരുന്നത്. വിജ്ഞാനഭാരതി എന്ന മാസികയും സംഹിത എന്ന ഇംഗ്ലീഷ് കാപ്സൂ മാസികയും അദ്ദേഹം നടത്തിയിരുന്നു.
ഭാര്യ പരേതയായ രുക്മിണി ദേവി(കായകുളം വടക്കൂട്ട്  കുടുംബം). മക്ക: വി. പ്രശാന്ത് (സീനിയ ഫിനാൻസ് മാനേജ, മലയാള മനോരമ, കോട്ടയം), വി. പ്രസാദ് (ർക്കുലേഷൻ ഡിവിഷ, മലയാള മനോരമ, ആലപ്പുഴ). മരുമക്ക: മായ, സീമ.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: