വ്യോമസേനയുടെ ആധുനിക വിമാനം തകർന്ന് മലയാളി കമാൻഡറടക്കം അഞ്ചു മരണം
മദ്ധ്യപ്രദേശ്- രാജസ്ഥാൻ അതിർത്തിയിലെ ഷിയോപൂരിനു സമീപം ഇന്ത്യൻ വ്യോമസേനയുടെ ആധുനിക സൂപ്പർ ഹെർക്കുലിസ് യാത്രാവിമാനം തകർന്ന് മലയാളിയടക്കം അഞ്ചു വ്യോമസേനാംഗങ്ങൾ മരിച്ചു. വിംഗ് കമാൻഡറും ആലപ്പുഴ ചേർത്തല സ്വദേശിയുമായ രജി നായരാണ് മരിച്ച മലയാളി. മറ്റൊരു വിംഗ് കമാൻഡർ പി.ജോഷി,സ്ക്വാഡ്രൺ ലീഡർമാരായ കെ.മിശ്ര, എ.യാദവ്, വാറന്റ് ഓഫീസർ കെ.പി.സിംഗ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. രണ്ടു വർഷം മുന്പ് അമേരിക്കയിൽനിന്ന് വാങ്ങിയ ആറ് സി-130 ജെ വിമാനങ്ങളിലൊന്നാണ് തകർന്നത്. അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ചെറിയ റൺവേ ഉപയോഗിച്ച് ലൈറ്റില്ലാതെ പോലും ഇറങ്ങാനും ഉയരാനും മാത്രമല്ല ദുർഘട സാഹചര്യങ്ങളിൽ താഴ്ന്ന് പറക്കാനും കഴിവുള്ള വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സൈനിക വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മലേഷ്യൻ വിമാനം തകർന്നുവീണപ്പോൾ ഇന്ത്യ ഇത്തരമൊരു വിമാനം തിരച്ചിലിനായി നിയോഗിച്ചിരുന്നു. ഉത്തർഖണ്ഡിലെ ദുരിതബാധിത പ്രദേശങ്ങളിലും ഈ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കപ്പെട്ടിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment