Pages

Friday, March 28, 2014

കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു വിശ്വാസി സമൂഹം ഇന്നു പ്രാര്‍ഥനാ നിര്‍ഭരമായ യാത്രാമൊഴിനല്കി

കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന് പാത്രിയര്ക്കീസ് ബാവായ്ക്കു വിശ്വാസി സമൂഹം ഇന്നു പ്രാര്ഥനാ നിര്ഭരമായ യാത്രാമൊഴിനല്കി


കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു വിശ്വാസി സമൂഹം ഇന്നു പ്രാര്‍ഥനാ നിര്‍ഭരമായ യാത്രാമൊഴിനല്കി  . ഇന്നു രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് ) ദമാസ്കസിലെ മാറത്ത് സെയ്ദാനയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തീഡ്രലിലായിരുന്നു  കബറടക്കം. പരിശുദ്ധ ബാവായുടെ ഭൗതികശരീരം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അറഫിയയിലെ സെന്റ് എഫ്രം ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു . ലോകത്തിന്റെ നാനാഭാഗത്തു നിന്നു വിശ്വാസികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു . കബറടക്ക ശുശ്രൂഷകളില്‍ പരി.കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് നേതൃത്വം വഹിച്ചത്. മലയാളത്തിലും പ്രാര്‍ത്ഥനകള്‍ ചൊല്ലി. യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തിയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തില്‍ നിന്ന് അധികം പേര്‍ ചടങ്ങിനുണ്ടായില്ലെങ്കിലും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ മലയാളികള്‍ ധാരാളമെത്തിയിരുന്നു. ബെയ്റൂട്ടിലെ അഷ്റഫായിലെ സെന്റ് അഫ്രം കത്തീഡ്രലില്‍ നടന്ന കുര്‍ബാനയ്ക്ക് ഡാനിയേല്‍ മാര്‍ ക്ലിമിസ് ഖൂറിയ മുഖ്യ കാര്‍മികത്വം വഹിച്ചു കോപ്റ്റിക് പോപ്പ് മാര്‍ തേവേദോറസ്, അന്ത്യോക്യയിലെ കാതോലിക്ക പാത്രിയര്‍ക്കീസ് യൗനാന്‍ മാര്‍ യൗസേഫ്, അര്‍മീനിയന്‍ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവരും പ്രാര്‍ഥന നടത്തി. കബറടക്കത്തിന്റെ അന്തിമ ചടങ്ങുകള്‍ നടക്കുന്ന ദമാസ്‌കസിലേക്ക് പോകാന്‍ ഇന്ത്യക്കാര്ക്ക് അനുമതിയില്ലായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ പിരിമുറുക്കം നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളതിനാലാണിത്.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: