വിമാനം അപ്രത്യക്ഷമായി
Malaysia Airlines flight MH370 vanished from radar early Saturday8th March,2014, somewhere at sea between Malaysia's east coast and southern Vietnam. Search teams were still hunting for the plane, and the airline said it was "fearing the worst". - See more at: http://www.hindustantimes.com/world-news/malaysia-airlines-says-fearing-the-worst-for-missing-jet-carrying-239-people.
239 പേരുമായി ഇന്നലെ പുലര്ച്ചെ മുതല്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്-777 വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനം വിയറ്റ്നാം തീരത്ത് സൗത്ത് ചൈനാ കടലില്‍ വീണെന്നായിരുന്നു നിഗമനം. എന്നാല്‍ മലേഷ്യ, ചൈന, വിയറ്റ്നാം, യുഎസ്, ഫിലിപ്പീന്‍സ് രാജ്യങ്ങള്‍ സംയക്തമായി കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ട്
24 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. വിയറ്റ്നാം തീരത്ത്് എണ്ണപ്പാട വ്യാപിച്ചതായി കണ്ടെത്തിയൈങ്കിലും ഇത് വിമാനത്തിന്റേതാണോ എന്ന കണ്ടെത്താനായിട്ടില്ല.അതേസമയം വിമാനത്തില്‍ യാത്രചെയ്‌തിരുന്ന രണ്ടുപേര്‍ വ്യാജ പാസ്‌പോട്ടുകളുമായാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതാണ് അട്ടിമറിയാണോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. അട്ടിമറിയുടെയോ തീവ്രവാദി അക്രമത്തിന്റെയോ സൂചനകളൊന്നുമില്ലെങ്കിലും ഇതിനുള്ള സാധ്യതയും പരിുോധിച്ചുവരികയാണ്. മോഷ്‌ടിച്ച ഓസ്‌ട്രേലിയന്‍-ഇറ്റാലിയന്‍ പാസ്‌പോട്ടുകള്‍ ഉപയോഗിച്ചാണ് വിമാനത്തിലെ രണ്ടുപേര്‍ സഞ്ചരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോട്ടുള്ള രണ്ടുപേരും സംശയത്തിന്റെ നിഴലിലാണ്.ശനിയാഴ്‌ച അര്‍ദ്ധരാത്രിയ്‌ക്ക് ശേഷം ക്വാലാലംപൂരില്‍ നിന്ന് പുറപ്പെട്ട വിമാനം ഒരുമണിക്കൂറിനു ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതോടെ വിമാനവുമായുള്ള സാങ്കേതിക ബന്ധം പൂര്‍ണമായും നഷ്‌ടമായി. പിന്നീടിതുവരെ വിമാനത്തെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. രണ്ട് കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ചൈനക്കാരാണ്. മലേഷ്യ, ഓസ്‌ട്രേലിയ, ഇന്തൊനേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വിമാനത്തിലുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment