Pages

Tuesday, March 18, 2014

CRIMEA APPLIES TO BE PART OF RUSSIAN FEDERATION AFTER VOTE TO LEAVE UKRINE

അമേരിക്കന്പ്രതിഷേധം അവഗണിച്ച്ക്രിമിയ റഷ്യയുടെ ഭാഗമായി
Crimea's regional parliament has declared independence and applied to become part of the Russian Federation, a day after people in the Black Sea peninsula voted overwhelmingly to leave Ukraine in a referendum that most of the world has condemned as illegal.The parliament "made a proposal to the Russian Federation to admit the Republic of Crimea as a new subject with the status of a republic", according to a statement on its website.

mangalam malayalam online newspaperഅമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പുകളെ അവഗണിച്ച്‌ ക്രിമിയയെ റഷ്യയുടെ ഭാഗമാക്കുന്ന കരാറിറില്‍ റഷ്യന്‍ പ്രസിഡന്‍ഡ്‌ വ്‌ലാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചു. റഷ്യന്‍ ഫെഡറേഷനില്‍ ചേരണമെന്ന്‌ ക്രിമിയ അപേക്ഷ നല്‍കിയിരുന്നു. പ്രസിഡന്‍ഡ്‌ ഉത്തരവില്‍ ഒപ്പുവെച്ചതോടെ ക്രിമിയ ഔദ്യോഗികമായി റഷ്യയുടെ ഭാഗമായതായി റഷ്യ അറിയിച്ചു.ഞായറാഴ്‌ച നടന്ന ഹിതപരിശോധനയില്‍ 97 ശതമാനത്തോളം ക്രിമിയന്‍ പൗരന്‍മാരും റഷ്യയില്‍ ചേരണമെന്ന്‌ വോട്ടുചെയ്‌തതിനെ തുടര്‍ന്നാണ്‌ പുതിയ സംഭവവികാസങ്ങള്‍. ക്രിമിയ ഏറ്റെടുക്കരുതെന്ന്‌ അമേരിക്ക റഷ്യയോട്‌ ആവശ്യപ്പെട്ടിരുന്നു. ഏറ്റെടുത്താല്‍ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്നും അമേരിക്കന്‍ പ്രസിഡന്‍ഡ്‌ ബറാക്ക ഒബാമ വ്‌ലാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
           പുതിയ സംഭവവികാസങ്ങളോടെ ക്രിമിയ വിഷയത്തില്‍ അമേരിക്കക്കു മേല്‍ റഷ്യക്ക്‌ മേല്‍ക്കൈ നേടാനായി. ഹിതപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ യുക്രൈന്റെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നാണ്‌ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വാദം. എന്നാല്‍ അന്താരാഷ്‌ട്ര ചട്ടങ്ങള്‍ക്ക്‌ വിധേയമായിട്ടായിരുന്നു നടപടികളെന്നായിരുന്നു റഷ്യന്‍ നിലപാട്‌.
നേരത്തേ യുക്രൈനിന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായ ക്രിമിയ സ്വതന്ത്ര്യ പരമാധികാരമുള്ള രാജ്യമായി പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്‌ ഓഫ്‌ ക്രിമിയ ആകാനുള്ള പ്രമേയം ക്രിമിയന്‍ പാര്‍ലമെന്റെ്‌ അംഗീകരിക്കുകയായിരുന്നു. ഇതേതുര്‍ന്ന്‌ ക്രിമിയ റഷ്യയില്‍ ചേരാനുള്ള അപേക്ഷ നല്‍കിുകയായിരുന്നു. ഹിതപരിശോധനാ ഫലം വന്നയുടന്‍ റഷ്യ ക്രിമിയക്ക്‌ പ്രത്യേക രാജ്യത്തിന്റെ പദവി നല്‍കിയിരുന്നു.
100 അംഗങ്ങളുള്ള ക്രിമിയന്‍ സഭയിലെ 85 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ബാക്കി 15 പേര്‍ പാര്‍ലമെന്റെില്‍ ഹാജരായിരുന്നില്ല. അടുത്തമാസം മുതല്‍ റഷ്യന്‍ സംവിധാനങ്ങളിലേക്ക്‌ മാറാനാണ്‌ ക്രിമിയ ലക്ഷ്യമിടുന്നത്‌. യുക്രൈനിലെ നിയമങ്ങള്‍ ഇനിമുതല്‍ ക്രിമിയയില്‍ ബാധകമാകില്ല. ക്രിമിയയിലുള്ള യുക്രൈന്റെ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിട്ടുണ്ട്‌.

             അതേസമയം ക്രിമിയയുടെ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയും അമേരിക്കയും കടുത്ത നിലപാടിലേക്ക്‌ നീങ്ങിയിരുന്നു. ക്രിമിയയിലെ 21 പ്രമുഖര്‍ക്ക്‌ യൂറോപ്യന്‍ യൂണിയനും 11 പേര്‍ക്ക്‌ അമേരിക്കയും ഉപരോധമേര്‍പ്പെടുത്തി. ഇതില്‍ മുന്‍ യുക്രൈന്‍ പ്രസിഡന്‍ഡ്‌ വിക്‌ടര്‍ യാനുക്കോവിച്ചും പെടും. ഫെബ്രുവരിയില്‍ യാനുക്കോവിച്ച്‌ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ടതു മുതലാണ്‌ ക്രിമിയന്‍ പ്രശ്‌നം രൂക്ഷമായത്‌.

                                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: