Pages

Tuesday, March 18, 2014

ബ്രിട്ടനിൽ അതിവേഗം പ്രചരിക്കുന്ന മലയാള ഭാഷ

ബ്രിട്ടനി അതിവേഗം പ്രചരിക്കുന്ന മലയാള ഭാഷ
തികച്ചും വ്യത്യസ്തമായ ഒരു വാര്ത്തയാണ് ബ്രിട്ടനില് നിന്നും കേള്ക്കുന്നത് .മലയാളി മലയാളം മറക്കുന്നു എന്നൊരു പരാതി കേള്ക്കാന് തുടങ്ങിയിട്ട് ഏറെ കാലമായി.നമ്മുടെ ഭാഷയെക്കാള് ഇപ്പോള് നമുക്കിഷ്ടം ബ്രിട്ടിഷുകാര് ഉപേക്ഷിച്ചുപോയെന്ന് പറയപ്പെടുന്ന ഇംഗ്ലീഷ് ഭാഷയാണ് .അതിന്റെ ഫലമാണ്  നാട്ടില് കൂണ്പോലെ പൊങ്ങിവരുന്ന ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളും .പോരാത്തതിന് ഇംഗ്ലീഷ് മീഡിയം സ്കൂളില് മലയാളം പറഞ്ഞതിന് വിദ്യാര്ത്ഥിയുടെ തല മൊട്ടയടിച്ച സംഭവവും നടന്ന നാടാണ് നമ്മുടേത് . എന്നാല് കടുവയെ കിടുവ പിടിച്ചു എന്ന പോലുള്ള ഒരു വാര്ത്തയാണ് ഇവിടെ.നമ്മുടെ സ്വന്തം മലയാളഭാഷ ബ്രിട്ടനില് അതിവേഗം വളര്ച്ച പ്രാപിക്കുന്നുവെന്ന് ഔദ്യോഗിക കണക്കുകള് . ബ്രിട്ടനിലെ സ്കൂളുകളില് പ്രചാരംനേടുന്ന പത്ത് വിദേശഭാഷകളുടെ പട്ടികയില് എട്ടാംസ്ഥാനമാണ് മലയാള ഭാഷയ്ക്ക്. ഈ പട്ടികയില് ഇടംനേടിയ ഏക ഏഷ്യന്ഭാഷയും മലയാളമാണ്. കിഴക്കന് യൂറോപ്യന് രാജ്യങ്ങളിലെ വിവിധ ഭാഷകളാണ് മലയാളത്തിനുപുറമെ പട്ടികയില് ഉള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള് ഉദ്ധരിച്ച് ഡെയ്ലി മെയില് ആണ് ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്.കൂടാതെ വിവിധ രാജ്യങ്ങളില്നിന്നുള്ള കുടിയേറ്റം വ്യാപകമായതിന്റെ ഫലമായി ബ്രിട്ടനിലെ പല സ്കൂളുകളിലെയും കുട്ടികള് സംസാരിക്കുന്നത് ഇംഗ്ലീഷ് അല്ലെന്ന് റിപ്പോര്ട്ടില് പറയുന്നു.
 

വിവിധ കിഴക്കന് യൂറോപ്യന് രാജ്യങ്ങളിലെ ഭാഷകളാണ് ബ്രിട്ടനിലെ ഒന്പത് സ്കൂളുകളില് ഒന്നിലെങ്കിലും കുട്ടികള് സംസാരിക്കുന്നത്. ഈ കുട്ടികളുടെ രണ്ടാംഭാഷയാണ് ഇംഗ്ലീഷ്. മുഖ്യഭാഷ എന്ന നിലയില് ഇംഗ്ലീഷ് സംസാരിക്കാത്ത സ്കൂള് വിദ്യാര്ത്ഥികളുടെയെണ്ണം 2008 നും 2012 നുമിടയ്ക്ക് മൂന്നിരട്ടി വര്ധിച്ചുവെന്ന് റിപ്പോര്ട്ടില് പറയുന്നു. റുമാനിയന് ഭാഷയാണ് ഇത്തരത്തില് ഏറ്റവുമധികം വളര്ച്ച പ്രാപിച്ചത്. രണ്ടാം സ്ഥാനം ബള്ഗേറിയനാണ്. എട്ടാം സ്ഥാനം മലയാളത്തിനും. വിദ്യാര്ത്ഥികള് ഇംഗ്ലീഷ് സംസാരിക്കാത്തതുമൂലം പല സ്കൂളുകളിലെയും അധ്യാപകര് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ഡെയ്ലി മെയില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് പറയുന്നു.ഇനിയെങ്കിലും ഇംഗ്ലീഷിനു ജയ് വിളിക്കുന്നവര് അത് ചെയ്യുന്നതിന് മുന്പ് രണ്ടു വട്ടം ആലോചിച്ചാല് കൊള്ളാം .മലയാളിക്ക് ഇനിയെങ്കിലും മലയാളം നന്നായി പഠിച്ചുകൂടെ ?

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: