അഫ്ഗാനിസ്താനില്‍ ചാവേര്‍ സ്‌ഫോടനം
വടക്കന്‍ അഫ്ഗാനിസ്താനില്‍
സൈക്കിള്‍ റിക്ഷ ചവിട്ടിയെത്തിയ ചാവേര്‍ തീവ്രവാദി നടത്തിയ സ്‌ഫോടനത്തില്‍ 15
പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഫെര്‍യാബ് പ്രവിശ്യയിലെ മെയ്മാനാ മാര്‍ക്കറ്റിന്
മുന്നിലെ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്ത്രീകളും
കുട്ടികളും അടക്കമുള്ള സാധാരണക്കാരാണ് മരിച്ചവര്‍ . സ്‌ഫോടനത്തിന്റെ
ഉത്തരവാദിത്വം ഒരുസംഘടനയും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള
ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ഏപ്രില്‍ അഞ്ചിന് നടത്താന്‍
നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന് താലിബാന്‍ തീവ്രവാദികള്‍
ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment