കുഞ്ഞുങ്ങള്‍ ചിരിക്കുന്നതിന്റെ കാരണം ശാസ്ത്രജ്ഞന്മാര് കണ്ടുപിടിച്ചു
ഒരു കുഞ്ഞിന്റെ ചിരി
കണ്ടാല്‍ എത്ര വിഷമത്തില്‍ നില്‍ക്കുന്ന ആളാണെങ്കിലും ഒന്നു പുഞ്ചിരിക്കും. പക്ഷേ
ഇന്നേ വരെ എന്തു
കൊണ്ടാണ് കുഞ്ഞുങ്ങള്‍ ഇങ്ങനെ ചിരിക്കുന്നത് എന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ..? എന്നാല്‍ ലണ്ടന്‍
ബ്രിക്‌ബെക് യൂണിവേഴ്‌സിറ്റി
സെന്റര്‍ ഫോര്‍ ബ്രയ്ന്‍ ആന്റ്
കോഗ്‌നിറ്റീവ് ഡെവലപ്‌മെന്റിലെ ഗവേഷകനായ ഡോ. കാസ്പര്‍ അഡിമാന്‍ ഗവേഷണം
നടത്തുന്നത് ഈ വിഷയത്തിലാണ്. എന്തു
കൊണ്ടാണ് കുഞ്ഞുങ്ങള്‍ ചിരിക്കുന്നതെന്നും
എന്താണ് അവരെ രസിപ്പിക്കുന്നതെന്നുമാണ് തന്റെ
ഗവേഷണ പ്രബന്ധത്തിലൂടെ അഡിമാന്‍ ശാസ്ത്രീയമായ തെളിവുകള്‍ സഹിതം
കണ്ടുപിടിച്ചിരിക്കുന്നത്.
90 ശതമാനത്തോളം കുഞ്ഞുങ്ങളും ആദ്യത്തെ രണ്ട്
മാസത്തില്‍ പുഞ്ചിരിക്കാനും
പിന്നീട് കുറച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ചിരിക്കാനും തുടങ്ങുന്നതായി
പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ 12 മാസമായിട്ടും ചിരിക്കാത്ത കുഞ്ഞുങ്ങളുണ്ടെന്നും
അത് അവരുടെ സ്വഭാവത്തിലുള്ള സവിശേഷതയാണെന്നും അഡിമാന്‍ പറയുന്നു.പെണ്‍കുട്ടികളെ അപേക്ഷിച്ച ആണ്‍കുട്ടികളാണ് കൂടുതല്‍ ചിരിക്കുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു. ആണ്‍കുഞ്ഞുങ്ങള്‍ ഒരു ദിവസം 50 തവണ
ചിരിച്ചാല്‍ പെണ്‍കുഞ്ഞുങ്ങള്‍ 37 തവണയാകും ശരാശരി
ചിരിക്കുക. അതേ സമയം മാതാപിതാക്കള്‍ കൂടുതല്‍ സമയം
കുഞ്ഞുങ്ങളോടൊപ്പം
ചെലവഴിക്കുന്നത്
അവരെ കൂടുതല്‍ സന്തുഷ്ടരാക്കുമെന്ന് അഡിമാന്‍ വ്യക്തമാക്കുന്നു.തന്റെ
ചിരിയിലൂടെയും
കരച്ചിലിലൂടെയും
മാത്രം ആശയവിനിമയം നടത്തുന്ന കുഞ്ഞുങ്ങളെ മനസ്സിലാക്കുന്നത് മുതിര്‍ന്നവരെ മനസ്സിലാക്കാന്‍ സഹായിക്കും.കുഞ്ഞുങ്ങള്‍ ചെറിയ
ശാസ്ത്രജ്ഞരാണ്.
അവര്‍ ലോകം കണ്ടുപിടിക്കുകയാണ്. അവരിലൂടെ നമുക്കും പലതും
പഠിക്കാനുണ്ടെന്നാണ്
അഡിമാന്‍ പറയുന്നത്. കുഞ്ഞിന് എന്തെങ്കിലും മാറ്റം
വേണ്ടപ്പോളാണ്
അത് കരയുന്നത്. എന്നാല്‍ ചിരിക്കുന്നതോ..? ഇപ്പോള്‍ നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത്
വീണ്ടും ചെയ്യൂ എന്നാണ് കുഞ്ഞ്
തന്റെ ചിരിയിലൂടെ പറയുന്നതാണെന്നും അഡിമാന്‍ തന്റെ
ഗവേഷണത്തിലൂടെ
തെളിയിച്ചു.
കുട്ടികളില്ലാത്ത അഡിമാന്‍ സ്വയം പണം കണ്ടെത്തിയാണ് തന്റെ
ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനായി കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്
വേണ്ടി വിശദമായൊരു ചോദ്യാവലി അദ്ദേഹം തയ്യാറാക്കിയിരുന്നു. അവരുടെ
കുഞ്ഞുങ്ങളെ എന്തൊക്കെയാണ്
ചിരിപ്പിക്കുന്നതെന്നുള്ളത്
വീഡിയോ എടുത്ത് നല്‍കാനും അവരുടെ സ്വഭാവത്തെപ്പറ്റി ചെറിയൊരു കുറിപ്പ് നല്‍കാനും അഡിമാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.25
രാജ്യങ്ങളിലെ 1400 മാതാപിതാക്കളാണ്
അഡിമാനെ ഗവേഷണത്തിന് സഹായിച്ചത്. ഓരോ കുട്ടിയും ഏത്
സമയത്താണ് കൂടുതല്‍ ചിരിക്കുന്ന്, ഏതെങ്കിലും പ്രത്യേക കളിപ്പാട്ടമോ നേഴ്‌സറി ഗാനമോ
കോള്‍ക്കുമ്പോള്‍ ചിരിക്കുന്നുണ്ടോ എന്നു
തുടങ്ങി നിരവധി കാര്യങ്ങള്‍ അഡിമാന്‍ തന്റെ
പഠനത്തിലൂടെ കണ്ടെത്തി.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment