ജര്‍മന്‍ ആശുപത്രികളില്‍
ശുചിത്വക്കുറ്വ് മൂലം മരണ നിരക്ക് കൂടുന്നു
ജര്‍മനിയിലെ ആളുപത്രികളില്‍ ശുചിത്വക്കുറവും അതില്‍ നിന്നുമുള്ള രോഗസംക്രമണം മൂലവും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 40000 പേര്‍ക്ക് മരണം സംഭവിച്ചതായി ജര്‍മന്‍ ആശുപത്രികളിലെ ശുചിത്വ പരിശോധനാ സംഘടന കണ്ടെത്തി. സംഘടനയുടെ (ഡി.ജി.കെ.എച്ച്) പ്രസിഡന്റ് ക്ലൗസ് ഡീറ്റര്‍ സാസ്‌റ്റോര്‍വ് ആണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്.
പല ആശുപത്രികളിലും
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും , കൂടുതല്‍ ജോലിഭാരം , കുറഞ്ഞ ശമ്പളം എന്നിവയാണ് മുഖ്യ കാരണമായി കത്തെിയത്. അതുപോലെ ജീവനക്കാര്‍ നടത്തുന്ന ശുചീകരണ ജോലികള്‍ കൃത്യമായി പരിശോധിക്കപ്പെടുന്നില്ല.
ആതുരസേവനരംഗത്ത് അത്യാധുനിക ചികിത്സകളും , ഓപ്പറേഷനുകളും വാഗ്ദാനം ചെയ്യുന്ന ജര്‍മനിയില്‍ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന രോഗസംക്രമണം മൂലം ഇത്രയധികം മരണം സംഭവിക്കുന്നത് ഗൗരവകരമാണ്. ഇതിനെതിരെ അടിയന്തരയി നടപടികള്‍ കൈക്കൊള്ളണമെന്ന് ജര്‍മന്‍ ഡോക്‌ടര്‍മാരുടെ സംഘടന ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഹെര്‍മാന്‍ ഗ്രോയോട് അഭ്യര്‍ത്ഥിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും വിദഗ്ദ്ധ ചികിത്സക്കായി
ജര്‍മനിയില്‍ എത്തുന്നവര്‍ ആശുപത്രികളിലെ ശുചിത്വ നിലവാരം കൂടി പരിശോധിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ സേവനം ചെയ്യുന്ന ഡോക്‌ടര്‍മാരുടെ സംഘടന ഉപദേശിക്കുന്നു. Ref: Mangalam)
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment