ഇന്ത്യയിലെമലിന നഗരങ്ങൾ
ലുധിയാനയിലെ
ഒരു ക്യുബിക് മീറ്റര്
വായുവില് 251 മൈക്രോഗ്രാമും കാണ്പുരില് 209 മൈക്രോഗ്രാമും മാലിന്യം അടങ്ങിയിട്ടുള്ളതായാണ് പട്ടിക
വ്യക്തമാക്കുന്നത്.മാലിന്യ നഗരപട്ടികയില് ലുധിയാന
നാലാമതും കാണ്പുര് ഒന്പതാമതുമാണ്.
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഇറാനിലെ അഹ്വാസ് നഗരം തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയുള്ള മാലിന്യത്തിന്റെ അളവ് 372 മൈക്രോഗ്രാം ആണ്. ആദ്യ പത്തില് നാലു നഗരങ്ങളും ഇറാനില് നിന്നുള്ളതാണ്. പശ്ചിമേഷ്യയും വടക്കന് ആഫ്രിക്കയുമാണ് ഏറ്റവും മലനീകരിക്കപ്പെട്ട മറ്റു പ്രദേശങ്ങള്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങും ഫ്രാന്സിലെ പാരീസും പട്ടികയില് മുന്പന്തിയിലുണ്ട്.
വാഹനങ്ങളില്
നിന്നുള്ള പുകയാണ് പ്രധാനമായും മലിനീകരണത്തിന്റെ
തോത് ഉയര്ത്തുന്നത്. പാരീസിലെ
മാലിന്യത്തിന്റെ അളവ് കഴിഞ്ഞയാഴ്ച 180 മൈക്രോ
മില്ലിഗ്രാമായി ഉയര്ന്ന സാഹചര്യത്തില് സര്ക്കാര്
വാഹനങ്ങളില് സൗജന്യ യാത്ര ഒരുക്കിയും
സ്വകാര്യവാഹനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയും മലനീകരണം
കുറയ്ക്കാനുള്ള നടപടികള് തുടങ്ങിയിരിക്കുകയാണ് ഫ്രാന്സ്.ലോകത്തില് ഏറ്റവും മലിനീകരിക്കപ്പെട്ട പത്ത് നഗരങ്ങളുടെ പട്ടികയില് ഇന്ത്യയിലെ രണ്ട് നഗരങ്ങളും ഇടം പിടിച്ചു. പഞ്ചാബിലെ ലുധിയാന, ഉത്തര്പ്രദേശിലെ കാണ്പുര് എന്നീ നഗരങ്ങളാണ് മലിനീകരണത്തില് മുന്പന്തിയില് നില്ക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇത്തരത്തിലൊരു പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment