Pages

Sunday, March 9, 2014

കൂലിപ്പണിക്കാരൻ രാജുവിന് ലോട്ടറിഒന്നാം സമ്മാനം65 ലക്ഷം

കൂലിപ്പണിക്കാരൻ  രാജുവിന് 
ലോട്ടറിഒന്നാം സമ്മാനം65 ലക്ഷം

വെള്ളിയാഴ്ച മേസ്ത്രിപ്പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കഴിഞ്ഞദിവസം എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ച വിവരം രാജു അറിഞ്ഞത്. ലോട്ടറി വില്പനക്കാരന്‍ ഏറെ സന്തോഷഭരിതനായി അറിയിച്ചിട്ടും ആദ്യമൊന്നും വിശ്വസിക്കാന്‍ രാജു പക്ഷേ തയ്യാറായില്ല. എന്നാല്‍ ഒടുവില്‍ വിശ്വസിക്കേണ്ടിവന്നു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യനിധി ലോട്ടറിയില്‍ ഭാഗ്യദേവത കനിഞ്ഞത് ഈ കൂലിപ്പണിക്കാരനെയാണ് പുനലൂര്‍ കാര്യറ പുതുവാശ്ശേരി ഒരിപ്പുറത്ത് പുത്തന്‍ വീട്ടില്‍ രാജുവെന്ന 32 കാരനെ.

ഏറെ ആശ്വാസമാണ് ഈ സമ്മാനലബ്ധി രാജുവിന് സമ്മാനിച്ചിരിക്കുന്നത്. അമ്മ റോസമ്മയോടൊപ്പം താമസിക്കുന്ന രാജുവിന് എല്ലുമുറിയെ പണിയെടുത്തിട്ടും സാമ്പത്തിക പ്രതിസന്ധി ഒഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് നാലുവര്‍ഷത്തോളം ഗള്‍ഫില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൂന്നുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി മേസ്ത്രിപ്പണിയും മറ്റും ചെയ്തു വരുന്നതിനിടയിലാണ് ഈ സൗഭാഗ്യം. വ്യാഴാഴ്ച വൈകിട്ട് വിളക്കുടിയില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുമ്പോഴാണ് കാറില്‍ വിതരണം ചെയ്ത ബി.ബി. 184740 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയത്. മുമ്പും ലോട്ടറി എടുക്കുകയും വലിയ സമ്മാനമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഈ ടിക്കറ്റിനും വലിയ ശ്രദ്ധ കൊടുത്തില്ല. വെള്ളിയാഴ്ച വൈകിട്ട് വില്പനക്കാരന്‍ പറഞ്ഞപ്പോഴാണ് താന്‍ ഒന്നാം സമ്മാനക്കാരനായ വിവരം രാജു അറിഞ്ഞത്. ലോട്ടറി ടിക്കറ്റ് കൈയോടെ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കുടി ശാഖയില്‍ ഏല്പിക്കുകയും ചെയ്തു.

ലോട്ടറി അടിച്ചെങ്കിലും കൂലിപ്പണി ഉപേക്ഷിക്കാന്‍ തയ്യാറില്ലെന്ന് രാജു പറയുന്നു. വിവാഹം കഴിക്കണം, തനിക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയെ നന്നായി നോക്കണംരാജുവിന്റെ ആഗ്രഹം ഇത്രമാത്രം.

                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: