Pages

Thursday, February 13, 2014

MUGHAL GARDEN-UDYANOTSAV-2014

ൽഹിയിൽ മുഗള്ഉദ്യാനം
 പൂത്തൊരുങ്ങി
Mughal gardens are a group of gardens built by the Mughals in the Persian style of architecture. This style was heavily influenced by the Persian gardensPresident Pranab Mukherjee will declare open the annual ‘Udyanotsav’ at the world-famous Mughal Gardens of Rashtrapati Bhavan on February 15. The Mughal Gardens will remain open to the public from February 16 to March 16. However, it will be closed on Mondays for maintenance.This year’s main attraction will be 5,000 tulips in red, orange and yellow mixed with red and white in full bloom. Flower carpetswill also be on display at the central lawns showcasing the skill and craft of Rashtrapati Bhavan gardeners.
Other attractions include the Spiritual Garden, Herbal Garden, Bonsai Garden, Bio-diversity Park and Musical Fountain. Yellow is the dominant colour scheme of this year’s ornamental flowers. Plant lovers will be able to see a new method of soil-less farming (aquaponic cultivation) of vegetables and house plants along a vertical wall. A small cactus corner will be part of the Mughal Gardens display as in previous years.The entry and exit for the general public will be from gate No. 35 of the President’s Estate. The Mughal Gardens will be open from 10 a.m. to 4 p.m.For farmers, the Mughal Gardens will be open exclusively on March 18, while for the differently-abled it will be open on March 19. For defence and para-military personnel it will be open on March 20.Entry for the differently-abled will be through the main reception of Rashtrapati Bhavan on March 19 from 10 a.m. to 1 p.m. The Herbal Garden (Tactile Garden) will be open for the visually impaired on March 19 from 2 p.m. to 4-30 p.m. Their entry will be from Gate No.12, situated on Church Road (opposite the North Avenue).

വസന്തം വിരിയിച്ചെടുത്ത പല വര്‍ണപ്പൂക്കളുമായി സന്ദര്‍ശകരെ വരവേല്‍ക്കാല്‍ മുഗള്‍ ഉദ്യാനം ഒരുങ്ങി. എഴുപതോളം ഋതുപുഷ്പങ്ങളും പലദേശങ്ങളില്‍ നിന്നെത്തിയ പനിനീര്‍ പൂക്കളും ഡെയ്‌സിപ്പൂക്കളും വിരിഞ്ഞുനില്‍ക്കുന്ന രാഷ്ട്രപതി ഭവനിലെ ഉദ്യാനം ഫിബ്രവരി 16-ന് തുറക്കും. 15 ഏക്കര്‍ വിസ്തൃതിയുള്ള മുഗള്‍ ഗാര്‍ഡനിലെ സസ്യ-പുഷ്പ വൈവിധ്യം ഒരുമാസത്തേക്ക് പൊതുജനങ്ങള്‍ക്ക് സ്വന്തം.ബ്രിട്ടീഷ് ഭരണകാലത്ത് ജമ്മു-കശ്മീരിലെ മുഗള്‍ ഗാര്‍ഡന്റെയും താജ്മഹലിലെ പൂന്തോട്ടവും മാതൃകയാക്കിയാണ് രാഷ്ട്രപതി വനിലെ ഉദ്യാനം ഒരുക്കിയത്. ബ്രിട്ടീഷ് ശൈലിയിലുള്ള പൂന്തോട്ടവുമാണിത്. 20 ഇനം പനിനീരുകളുള്ള റോസ് ഗാര്‍ഡന്‍, ശലഭങ്ങളെ ആകര്‍ഷിക്കാനായി ഒരുക്കിയ സര്‍ക്കുലാര്‍ ഗാര്‍ഡന്‍, സ്പിരിച്വല്‍ ഗാര്‍ഡന്‍, ഔഷധത്തോട്ടം, കള്ളിച്ചെടിത്തോട്ടം എന്നിവയും ഇവിടെയുണ്ട്. റോസുകളില്‍ പരിമളമുള്ളവയുമുണ്ട്. ഇവയില്‍ ചിലതിന് മദര്‍തെരേസ, കെന്നഡി, ക്യൂന്‍ എലിസബത്ത്, മോണ്ടിസുമ തുടങ്ങി ലോകനേതാക്കളുടെ പേരുകളാണ് നല്‍കിയത്.വസന്തമെത്തുമ്പോള്‍ പൂക്കുന്ന ഔഷധികളാണ് മുഗള്‍ ഗാര്‍ഡന്റെ ആകര്‍ഷണം. ഇക്കുറി മഞ്ഞനിറമുള്ള പൂക്കള്‍ക്കാണ് പ്രാധാന്യം. വിവിധ സ്പീഷീസുകളിലുള്ള ചെണ്ടുമല്ലിയും ജമന്തിയും ഡാലിയയും ലില്ലിയും പലനിറങ്ങളില്‍ പൂവിട്ടിട്ടുണ്ട്. ഹോളണ്ടില്‍നിന്നെത്തിയ ടുളിപ്പുകളും മൊട്ടിട്ടുതുടങ്ങി. അഞ്ച് ഇനങ്ങളിലുള്ള ടുളിപ്പുകളാണ് ഇക്കുറിയുള്ളത്.വൃത്താകൃതിയുള്ള ഉദ്യാനത്തില്‍ മുപ്പതിനം പൂക്കളാണ് വരിവരിയായി പൂത്തുനല്‍ക്കുന്നത്. ബുദ്ധവിഹാരങ്ങളിലെ പഗോഡകളുടെ ആകൃതിയില്‍ വെട്ടി നിര്‍ത്തിയിരിക്കുന്ന ഇലഞ്ഞിമരങ്ങളാണ് മുഗള്‍ ഉദ്യാനത്തിന്റെ പ്രധാന സവിശേഷത. ഉദ്യാനത്തിന്റെ അതിരുകളില്‍ ചെറുഫലങ്ങളുമായി നില്‍ക്കുന്ന ചൈന ഓറഞ്ച് മരങ്ങളുമുണ്ട്. കഴിഞ്ഞവര്‍ഷം 4.8 ലക്ഷം പേരാണ് മുഗള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനെത്തിയത്. 2012-ല്‍ ആണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്-6.57 ലക്ഷം. രാഷ്ട്രപതി ഭവന്‍ നോര്‍ത്ത് അവന്യൂവുമായി ചേരുന്ന, പ്രസിഡന്‍റ്‌സ് എസ്റ്റേറ്റിലെ 35-ാം ഗേറ്റിലൂടെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. വെള്ളക്കുപ്പികള്‍, പെട്ടികള്‍, ബാഗുകള്‍, പഴ്‌സ്, ക്യാമറ, റേഡിയോ, കുട, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ അകത്ത് കൊണ്ടുപോകാനാവില്ല. ചില ദിവസങ്ങള്‍ പ്രത്യേക വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. മാര്‍ച്ച് 18-ന് കൃഷിക്കാര്‍ക്കും 19-ന് വിഭിന്നശേഷിയുള്ളവര്‍ക്കും 20-ന് പാരാമിലിട്ടറി ജീവനക്കാര്‍ക്കുമായിരിക്കും പ്രവേശനം. വിഭിന്നശേഷിയുള്ളവര്‍ക്ക് മാര്‍ച്ച് 19-ന് രാവിലെ 10 മണിമുതല്‍ ഒരുമണിവരെ രാഷ്ട്രപതി ഭവനിലെ മെയിന്‍ റിസപ്ഷനിലൂടെയാകും പ്രവേശനം. 19-ന് രണ്ടുമണിമുതല്‍ നാലര വരെ കാഴ്ചയില്ലാത്തവര്‍ക്കായി ഔഷധത്തോട്ടം തുറക്കും. നോര്‍ത്ത് അവന്യൂവിന് എതിര്‍വശത്തുള്ള ചര്‍ച്ച് റോഡിലൂടെയുള്ള 12-ാം ഗേറ്റിലൂടെയാകും ഈ പ്രവേശനം.
                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
Print


No comments: