Pages

Thursday, February 13, 2014

TRIBUTE PAID TO BALU MAHENDRA, VETERAN DIRECTOR

പ്രശസ്ത സംവിധായകന്‍
ബാലു മഹേന്ദ്ര അന്തരിച്ചു
Acclaimed director Balu Mahendra who was admitted in Hospital due to illness passed away on 13th February,2014, morning. The doctors had said that he was said to be in critical condition when he was admitted today at the hospital. The 74 year old veteran director was amongst the pioneers of Indian cinema and is also a screenwriter, editor and cinematographer. Filmmakers including Bala, Ameer and Ram visited him at the hospital before he passed away.Balu Mahendra has won five National Film Awards—two for cinematography, three Filmfare Awards South and numerous state awards from the governments of Kerala, Karnataka and Andhra Pradesh. The ace director, started his career as a cinematographer with 'Nellu' in 1974 and soon made his directional debut in a few years through Kokila, a Kannada film.
Some of his acclaimed films in Tamil include Mullum Malarum (as Cinematographer), Azhiyadha Kolangal, Moodu Pani and Moondram Pirai. He has worked with the likes of Rajinikanth, Kamal Haasan and Dhanush as well. Balu Mahendra made his onscreen debut last year with 'Thalaimuraigal' and received good response for his acting skills.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. രണ്ടുദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. 1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തു. 1977-ല്‍ 
നെല്ലിന് 1974-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ഈ സിനിയുടെ ക്യാമറയും കൈകാര്യം ചെയ്തു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. 1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ലെ സന്ധ്യാരാഗം ഏറ്റവും മികച്ച കുടുംബചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1992-ലെ വര്‍ണ്ണ വര്‍ണ്ണ പൂക്കളും ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചുവന്ന സന്ധ്യകള്‍ക്കും പ്രയാണത്തിനും 1975-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. ഓളങ്ങള്‍ , ഊമക്കുയില്‍ , യാത്ര എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍ . അഴിയാത്ത കോലങ്ങള്‍ , മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ , രെട്ടൈ വാല്‍ കുരുവി, വീട്, സന്ധ്യാരാഗം, വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍ , മറുപടിയും, സതി ലീലാവതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാക്കാലം, തലൈമുറകള്‍ എന്നിവയാണ് തമിഴ് ചിത്രങ്ങള്‍ . നിരീക്ഷണ ആണ് തെലുങ്ക് ചിത്രം. സദ്മ, ഓര്‍ ഏക്ക് പ്രേം കഹാനി എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍ 

                                              
                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                     

No comments: