Pages

Thursday, February 13, 2014

ബംഗളൂരിൽ മലയാളി യുവാക്കൾ മരിച്ച നിലയിൽ

ബംഗളൂരുവില്‍ വനത്തില്‍ രണ്ടു മലയാളി യുവാക്കളെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ബിനോസ്‌, കണ്ണൂര്‍ സ്വദേശി സോജി തോമസ്‌ എന്നിവരാണ് മരിച്ചത്. കാവേരി വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം കത്തിക്കരിഞ്ഞ് തലവേര്‍പ്പെട്ട നിലയിലായിരുന്നു.ഇവരെ കുറച്ച് ദിവസം മുന്‍പാണ് കാണാതായത്. കാണാതായവരില്‍ ഒരാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെട്ടു.
                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: