മിനിമോള്‍
ട്രസ്റ്റ് സദ്കീര്‍ത്തി പുരസ്‌കാരം കെ.എസ്.ചിത്രയ്ക്ക്
മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍
ട്രസ്റ്റിന്റെ ഏഴാമത് സദ്കീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്തഗായിക കെ.എസ്.ചിത്രയെ
തിരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഗോകുലം ഗോപകുമാര്‍ പത്രസമ്മേളനത്തില്‍
അറിയിച്ചു. 55,555 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് പുരസ്‌കാരം.
മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിന് പുത്തൂര്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ട്രസ്റ്റിന്റെ ആറാമത് വാര്‍ഷികച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ദീപംകൊളുത്തും. കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സച്ചിതാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ രംഗങ്ങളില്‍ പോയവര്‍ഷം ട്രസ്റ്റ് 65 ലക്ഷത്തില്‍പ്പരം രൂപയുടെ സഹായങ്ങള്‍ നല്‍കിയതായി ഗോകുലം ഗോപകുമാര്‍ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിന് പുത്തൂര്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ട്രസ്റ്റിന്റെ ആറാമത് വാര്‍ഷികച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ദീപംകൊളുത്തും. കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സച്ചിതാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ രംഗങ്ങളില്‍ പോയവര്‍ഷം ട്രസ്റ്റ് 65 ലക്ഷത്തില്‍പ്പരം രൂപയുടെ സഹായങ്ങള്‍ നല്‍കിയതായി ഗോകുലം ഗോപകുമാര്‍ പറഞ്ഞു.
No comments:
Post a Comment