ബിലീവേഴ്സ് ചർച്ചുംഡോ. കെ.പി യോഹന്നാൻ മെത്രാപൊലിത്തായും
എപ്പിസ്കോപ്പല്‍ സഭകളുടെ നിയോഗവും തെരഞ്ഞെടുപ്പും ദൈവരാജ്യ സൃഷ്ടിക്ക് വേണ്ടിയാണെന്ന് സി.എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ജെ. ഡബ്ല്യു. ഗ്ലാഡ്സ്റ്റണ് പറഞ്ഞു. മൂല്യങ്ങളില്‍ വളര്‍ച്ച സംഭവിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത്തിന് സ്നേഹവും അംഗീകാരവും കൊടുക്കണം. ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ബിലീവേഴ്സ് ചര്‍ച്ച് മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എപ്പിസ്കോപ്പല്‍ ദിന വാര്‍ഷികത്തില്‍ വിവിധ സഭകളുടെ പിതാക്കന്മാര് സംഗമിക്കുന്ന വേദി കണ്ട് സ്വര്‍ഗം പോലും സന്തോഷിക്കുമെന്നായിരുന്നു യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസിന്റെ പക്ഷം. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ശേഷം ലോകത്താകമാനം എപ്പിസ്കോപ്പല്‍ സഭകള്‍ക്ക് പുതിയ മുഖം സംജാതമായി.പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ആശ്ലേഷിക്കാന്‍ കൂടുതല്‍ തയാറാകുന്ന സഭകളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കുഷ്ഠരോഗികളെയും അനാഥരേയും ഉള്‍പ്പെടെയുള്ളവരോടുള്ള കരുതല്‍ വിമോചനത്തിന്റെ സന്ദേശമാണ്. ഇതാണ് ക്രിസ്തുവും നല്കിയ സന്ദേശം. ബിലിവേഴ്സ് ചര്‍ച്ചിന്റെ നന്മകള് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍നിന്ന് ഡോ. കെ.പി. യോഹന്നാന് മെത്രാപ്പോലീത്തയെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് സി.എസ്.ഐ സഭാ ബിഷപ് തോമസ് സാമുവല്‍ ഓര്‍മിപ്പിച്ചു. ചരിത്രനിയോഗം ഏറ്റെടുത്ത് സുവിശേഷ ദൗത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം. കൊടുങ്കാറ്റില്‍പ്പെട്ട് പടവില്‍ തകരാന്‍ തുടങ്ങുന്ന കപ്പലിനെ ക്രിസ്തു രക്ഷിക്കുന്നതുപോലെ പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന ജനതയ്ക്ക് ആശ്വാസവും കൈത്താങ്ങുമായി ബിലീവേഴ്സ് ചര്‍ച്ച് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment