ജസീറയുടെ സമരവും കൊച്ചൗസേപ്പ്
ചിറ്റിലപ്പള്ളിയുടെ അവാർഡും
ചിറ്റിലപ്പള്ളിയുടെ അവാർഡും
പ്രഖ്യാപിച്ച പണം നിഷേധിച്ചതിനാല്‍ ഇനി ജസീറക്ക് കൊച്ചൗസേപ്പ്
ചിറ്റിലപ്പള്ളി പണം നല്‍കില്ല.
പകരം ആ തൂക
സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ താലോലം
പദ്ധതിക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പതിനെട്ടു വയസില്‍ താഴെയുള്ള
രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പദ്ധതിയാണു താലോലം. എല്‍.ഡി.എഫിന്റെ
ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളോട്
തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക്
അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രഖ്യാപനം വിവാദമായതിനെത്തുടര്‍ന്നാണ് മണല്‍
മാഫിയയ്‌ക്കെതിരെ
സെക്രട്ടേറിയറ്റിലും ഡല്‍ഹിയിലുമുള്‍പ്പടെ
തെരുവില്‍ സമരംചെയ്ത ജസീറയ്ക്കും
ധനസഹായം നല്‍കാന്‍
അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, സമരത്തിനെതിരെ
പ്രതികരിച്ച സന്ധ്യക്കൊപ്പം വേദി പങ്കിട്ട് സമ്മാനം
സ്വീകരിക്കില്ലെന്ന് ജസീറ തുറന്നടിച്ചിരുന്നു. ഇതേ
തുടര്‍ന്ന്
പ്രഖ്യാപിച്ച തുക ചിറ്റിലപ്പിള്ളി
ആദ്യം പിന്‍വലിക്കുകയും പിന്നീട് മക്കളുടെ പേരില്‍ അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കുട്ടികളുടെ
പേരില്‍ പണം നല്‍കാമെന്ന്
സമ്മതിച്ചതാണ്. എന്നാല്‍, അത്
വകവെയ്ക്കാതെ സി.പി.എം-സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ. എന്നീ
സംഘടനകള്‍ ജസീറയെക്കൊണ്ട് സമരം
ചെയ്യിപ്പിക്കുകയാണെന്നും ചിറ്റിലപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു.കൊച്ചൗസേപ്പ്
ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ നടത്തിവന്ന സമരം
ജസീറ പിന്‍വലിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍ ചിറ്റിലപ്പള്ളിക്കെതിരെ നല്‍കിയ
പരാതിയും പിന്‍വലിച്ചു. പണം നല്‍കില്ലെന്ന്
ചിറ്റിലപ്പള്ളി പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്
സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു. അതേസമയം
മക്കളെ ചൈയില്‍ഡ്
വെല്‍ഫേര്‍ സൊസൈറ്റിക് കൈമാറുന്നതിനിടയില്‍ തന്നെ പോലീസ്
മര്‍ദ്ദിച്ചതായി
ജസീറ പറഞ്ഞു. എന്നാല്‍ ജസീറയെ പോലീസ്
മര്‍ദ്ദിച്ചിട്ടില്ലെന്ന്
ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.എന്നാല്‍ മക്കള്‍ക്കല്ല തന്റെ കൈയിലാണ്
പണം നല്‍കേണ്ടതെന്നും അതിന് കഴിയില്ലെങ്കില്‍
തുക പിന്‍വലിക്കുന്നതായി മാധ്യമങ്ങള്‍ക്ക്
മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ജസീറയുടെ സമരം. ഇതേത്തുടര്‍ന്ന്
ജസീറയ്ക്ക് പണം നല്‍കില്ലെന്നും
ആ തുക സാമൂഹ്യ
സുരക്ഷാ വകുപ്പിന്റെ താലോലം പദ്ധതിക്ക് നല്‍കുമെന്നും
പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ്
ജസീറ ഇന്ന് സമരം
അവസാനിപ്പിച്ചത്. മണല്‍
മാഫിയക്കെതിരെ ഡല്‍ഹിയില്‍ മാസങ്ങളോളം
സമരം നടത്തിയ ശേഷം
തിങ്കളാഴ്ച വൈകീട്ടാണ് ജസീറ ചിറ്റിലപ്പിള്ളിയുടെ
ഇടപ്പള്ളിക്കടുത്ത ചക്കരപ്പറമ്പിലെ വീടിനു മുന്നില്‍
സമരം തുടങ്ങിയത്. അങ്ങനെ സമരങ്ങൾ
തകരുന്ന കാഴ്ച കേരളം
കുറെ നാളുകളായി കണ്ടുവരുന്നു
.അഹങ്കാരം എല്ലാം തകർത്തു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment