ശ്രേഷ്‌ഠ ബാവ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു
Catholicos Baselios Thomas I ended his five-day hunger strike on Wednesday and called for resolution of all issues between the two factions of the Malankara Church by March this year and a settlement on the issue of prayers and Mass at the Thrikkunnathu seminary church at Aluva within a week as promised by the government.
തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന പോലീസ് അതിക്രമത്തിലും ബാവയുടെ ഉപവാസത്തിന്റെ പശ്‌ചാത്തലത്തിലും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കോതമംഗലം മോര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചേര്‍ന്ന ശേഷം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ ബാവായെകണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ശ്രേഷ്‌ഠ ബാവ ആരോഗ്യസ്‌ഥിതി വഷളായിട്ടും തുടര്‍ന്നു വന്ന ഉപവാസം അവസാനിപ്പിച്ചത്.തൃക്കുന്നത്ത് സെമിനാരിയുടേയും പള്ളിയുടെയും യഥാര്‍ത്ഥ അവകാശിയും അധികാരപ്പെട്ടയാളും പരിശുദ്ധ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമായ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായ ആത്മീയാചാര്യന്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയാണെന്നും ഇക്കാര്യം രേഖകള്‍ പ്രകാരവും പരിശുദ്ധ പിതാക്കന്മാരുടെ വില്‍പ്പത്ര പ്രകാരവും നിശ്‌ചയിക്കപ്പെട്ടിട്ടുണ്ടെന്നും സുന്നഹദോസ് വ്യക്‌തമാക്കിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment