വിരണ്ടോടി ചെളിക്കുണ്ടില്
വീണ ആന ചരിഞ്ഞു
വിരണ്ടോടി ചെളിക്കുണ്ടില് വീണ ആന ചെരിഞ്ഞു. ഇടകൊച്ചി കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രത്തില്‍ പകല്‍ പൂരത്തിനായി കൊണ്ടുവന്ന തൃശൂര്‍ പൂങ്കുന്നം ശങ്കരന്‍ കുളങ്ങര ദേവസ്വത്തിലെ അയ്യപ്പനെന്ന ആനയാണ് ചരിഞ്ഞത്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആനയെ പുറത്തേക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രണ്ടുമണിയോടെ ക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആന വിരണ്ടത്. ഇടഞ്ഞോടിയ ആന കുമ്പളം ഫെറിയിലെ ജ്‌ഞാനോദയം സഭയടെ ഉടമ്‌സഥതയിലുള്ള കൊച്ചി ഫിഷറീസ് ഇന്‍ഡസ്‌ട്രിയുടെ വളപ്പിനകത്തേക്ക് പ്രവേശിച്ച് കായലിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ അകപ്പെടുകയായിരുന്നു. കായലില്‍ പലകകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള പാലത്തില്‍ കയറിയതാണ് ആന ചതുപ്പിലേക്ക് വീഴാന്‍ ഇടവരുത്തിയത്. ചതുപ്പിലേക്ക് വീണ ആനയുടെ കാലുകള്‍ ഇവിടെ സ്‌ഥാപിച്ചിട്ടുണ്ടായിരുന്ന ഊന്നുവലയില്‍ കുടുങ്ങി കെട്ടു പിണഞ്ഞാണ് കരയിലേക്ക് കയറാനാവാത്ത സ്‌ഥിയുണ്ടായത്.കാലിലെ കുരുക്കുമുലം എഴുന്നേറ്റ് നില്‍ക്കാനാവാതെ ആന്‍ ചതുപ്പില്‍ കിടപ്പായി. വടം കെട്ടി ആനയെ പുറത്തേക്കെടുക്കാന്‍ പാപ്പാന്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം നടത്തിയങ്കിലും ശ്രമം വിഫലമായി. പിന്നീട് തൃശൂരില്‍ നിന്നും എലഫന്റ് സ്‌ക്വാഡ് എത്തിയെങ്കിലും അവരുടെ ശ്രമവും പരാജയപ്പെട്ടു. പുലര്‍ച്ചെ രണ്ടിന് ചതുപ്പില്‍ അകപ്പെട്ട ആന ഏകദേശം 13 മണിക്കുറോളം കിടക്കേണ്ടിവന്നു. ഈ സമയം ആനയുടെ ഉദരത്തിലേക്ക് ചെളിയും, വെള്ളവും കടന്നതും വടംകെട്ടി ഉയര്‍ത്തിയപ്പോഴുണ്ടായ ശ്വാസ തടസവം ചരിയാന്‍ കാരണമായെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് മൂന്നു മണിയോടെ ചതുപ്പില്‍ നിന്നും പുറത്തെടുത്തെങ്കിലും പത്ത് മിനിറ്റ് പിന്നിട്ടതോടെ ചരിയുകയായിരുന്നു.
രാവിലെ തന്നെ ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ആനയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആക്ഷേപം. ആന പൂര്‍ണ്ണമായും ചതുപ്പില്‍ അകപ്പെട്ടശേഷമാണ് ക്രെയിന്‍ എത്തിയത്. ഇതേ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ചതുപ്പില്‍ അകപ്പെട്ട അയ്യപ്പന്റെ ശരീരത്തില്‍ ഏറ്റ വലിയ മുറിവില്‍ നിന്നും രക്‌തസ്രാവം ഉണ്ടായത് ചെരിയുന്നതിന് കാരമായാണ് വിലയിരുത്തുന്നത്. ഇടഞ്ഞോടിയ അയ്യപ്പന്റെ ആക്രമണത്തില്‍ 7-പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുന്‍പില്‍ വിളക്ക് പിടിച്ച് നിന്നിരുന്ന മുണ്ടംവേലി സ്വദേശി സണ്ണി, ക്ഷേത്ര ജീവനക്കാരന്‍ പ്രകാശന്‍, പീലിംഗ് ഷെഡ് തൊഴിലാളികളായ രവീന്ദ്രന്‍, നാരായണി, സൗദ, വേലപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെരിഞ്ഞ ആനയെ പോസ്‌റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment