ലഹരി വിരുദ്ധ ബോധവല്ക്കണം പാഠ്യപദ്ധതിയിലേക്ക്
ഇരുപത്തിയൊന്നു വയസില് കുറഞ്ഞവര്ക്കു മദ്യം വില്ക്കാന് പാടില്ലെന്ന് വ്യവസ്ഥചെയ്യുന്ന അബ്കാരി ഭേദഗതി ബില് നിയമസഭ ഏകകണ്ഠമായി പാസാക്കി.സിനിമയില് മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങളില് മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് എല്ലാവര്ക്കും കാണാവുന്ന വിധത്തില് പ്രദര്ശിപ്പിക്കണം. ദൃശ്യത്തിന്റെ പത്തിലൊന്നു വലിപ്പത്തിലായിരിക്കണം മുന്നറിയിപ്പ്. ഇതു പാലിച്ചില്ലെങ്കില് ബന്ധപ്പെട്ടവര്ക്ക് ആറു മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവ രണ്ടുമോ ശിക്ഷ നല്കാമെന്നും ബില്ലില് വ്യവസ്ഥ ചെയ്യുന്നു. സിനിമകളില് മദ്യപാന രംഗങ്ങള് ഒഴിവാക്കുന്നതു പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.അഞ്ച്, ഏഴ്, പതിനൊന്നു ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ ലഹരിവിരുദ്ധ ബോധവല്ക്കരണം ഉള്പ്പെടുത്തുമെന്നു മന്ത്രി കെ. ബാബു നിയമസഭയില്‍ അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment