Pages

Tuesday, February 4, 2014

CONSIDER RAISING RETIREMENT AGE

      പെൻഷൻ പ്രായം 58                   ആക്കണമെന്ന് ധനസ്ഥിതി                  അവലോകന കമ്മിറ്റി 
                        പെൻഷൻ പ്രായം 58 ആക്കണമെന്ന് ധനസ്ഥിതി അവലോകന കമ്മിറ്റി 
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസായി ഉയർത്തണമെന്ന് ധനസ്ഥിതി അവലോകന കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും സമിതി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ ബാദ്ധ്യത സർക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെൻഷൻ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന് പെൻഷൻ ഫണ്ട് രൂപീകരിക്കണം. ജീവനക്കാരുടെ അടിസ്ഥാന ശന്പളത്തിന്റെ 10 ശതമാനം പെൻഷൻ ഫണ്ടിലേക്ക് സ്വരൂപിക്കണം. അഞ്ചു വർഷം കൂടുന്പോൾ ജീവനക്കാർക്ക് പലിശ സഹിതം ഈ തുക മടക്കി നൽകാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നും ശുപാർശയിൽ പറയുന്നു. 

                         പങ്കാളിത്ത പെൻഷൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. കെ.എസ്.ആർ.ടി.സിയിലും സർവകലാശാലകളിലും പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കണം. സർവകലാശാലകൾ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രാന്റുകൾ നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്.. ലാഭകരമല്ലാത്ത സ്കൂളുകളിലെ അദ്ധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് പുനർവിന്യസിക്കണം. എഞ്ചിനിയറിംഗ്, മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധിപ്പിക്കണം. നികുതിയേര വരുമാനം വർദ്ധിപ്പിക്കുന്നതിന് മറ്റു മാർഗങ്ങൾ തേടണം. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധപ്പിക്കണം. പൊതുസ്ഥലത്ത് പുക വലിച്ചാൽ പിഴ ഈടാക്കണം. അനധികൃത ക്വാറികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും മേൽ പിഴ ചുമത്തണം. ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന പൊലീസ് സേവനങ്ങൾക്ക് ഇരട്ടി ഫീസ് ഈടാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: